തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു പാവം മനുഷ്യൻ വേണ്ട ചികിത്സ കിട്ടാതെ മരണമടഞ്ഞിട്ട് അതേ കുറിച്ച് വലിയ ചർച്ച ആവുന്നില്ല; അതിനൊന്നും ആർക്കും സമയവും ഇല്ല; മറിച്ച് ഇവിടെ മതം ജയിക്കണം, വിശ്വാസം ജയിക്കണം എന്നാണ്; അതിരൂക്ഷ വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്

ഒരു മതത്തിന്റെ ഇഷ്യൂ ഏത് തീവ്ര മത വിഭാഗത്തിനും നല്കുന്ന ഊർജ്ജം വളരെ വലുതാണ്. അതിരൂക്ഷ വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ;
ഇവിടിപ്പോൾ രാഷ്ട്രീയ -മത പക്ഷം പിടിക്കാതെ നേരെ പോവുന്ന സാധാരണ മനുഷ്യർക്ക് ജീവിക്കാൻ ഒരു നിർവ്വാഹവും ഇല്ലെന്ന സ്ഥിതിയായിട്ടുണ്ട്. മടുത്ത് പോകുന്നു മതത്തിന്റെ പേരിലുള്ള കോപ്രായങ്ങൾ കണ്ടിട്ട്. അതിൽ ഇപ്പോൾ സ്കൂൾ പിള്ളേരെ വരെ ഉൾപ്പെടുത്തികൊണ്ട് രാഷ്ട്രീയ-മത നാടകങ്ങൾ അരങ്ങേറുന്നു. ഹിജാബ് വിഷയം ഇവിടെ വന്നപ്പോൾ, അതിന് അമിത പ്രാധാന്യം കൊടുത്ത് സ്റ്റേറ്റും മീഡിയാസും രംഗത്ത് ഇറങ്ങിയപ്പോഴേ തോന്നിയിരുന്നു ഇതേ വിഷയത്തിന് സ്കോപ്പ് ഉണ്ടാക്കി എതിർ ടീം രംഗത്ത് വരുമെന്ന്.
ഒരിടത്ത് വിജയിക്കുന്ന ഒരു മതത്തിന്റെ ഇഷ്യൂ ഏത് തീവ്ര മത വിഭാഗത്തിനും നല്കുന്ന ഊർജ്ജം വളരെ വലുതാണ്. അന്ന് ഹിജാബ് വിഷയത്തെ പിന്തുണയ്ക്കാൻ നിന്നവരും എതിർക്കാൻ നിന്നവരും മറന്ന് പോയ ഒന്നുണ്ട് - ഇത്തരം അനാവശ്യ വിവാദങ്ങൾ കുഞ്ഞുങ്ങൾക്ക് ഇടയിൽ സൃഷ്ടിക്കുന്ന വിഭാഗീയ ചിന്തകളുടെ വിത്ത് പാകുന്നവർ തങ്ങളാണെന്ന്. ആരും മൈൻഡ് ചെയ്യാതെ വീട്ടിരുന്നുവെങ്കിൽ അത് അതിന്റെ വഴിയേ പോയേനെ.
ഹിജാബ് വിവാദം ഉണ്ടായപ്പോൾ യൂണിഫോം എന്നത് സ്കൂൾ കോഡിന്റെ ഭാഗമാണെന്നും മതമോ വിശ്വാസമോ ഇട കലർത്തരുതെന്നും പറഞ്ഞ ബിജെപി രാഷ്ട്രീയ അനുകൂലികൾക്ക് ഈ ഹിന്ദു ഐക്യവേദിയുടെ പ്രവൃത്തി കണ്ടിട്ട് എന്താണ് പറയുവാൻ ഉള്ളത്??അതേ പോലെ ഹിജാബ് വിവാദം വന്നപ്പോൾ ഒരു കുട്ടിയുടെ വസ്ത്രസ്വാതന്ത്ര്യം അല്ലെങ്കിൽ വിശ്വാസത്തിൽ സ്കൂൾ മാനേജ്മെന്റ് എന്തിന് ഇത്രയ്ക്ക് കടും പിടുത്തം പിടിക്കുന്നുവെന്ന് ചോദിച്ച നിഷ്കു ടീംസിന് ഈ വിഷയത്തിൽ എന്താണ് അഭിപ്രായം?
കഴിഞ്ഞില്ല, ഹിജാബ് വിവാദം ലൈം ലൈറ്റിൽ നിറുത്താൻ അഹോരാത്രം പണിയെടുത്ത, ആ കുഞ്ഞിനെ ചേർത്തുപ്പിടിക്കുന്നതാണ് മാനവികത എന്ന് ഉറക്കെ പ്രഖ്യാപിച്ച മന്ത്രി അപ്പൂപ്പൻ ഇത്രടം വരെ വന്ന് എന്ത് നിലപാട് സ്വീകരിക്കും എന്നറിയാൻ ലേശം കൗതുകം കൂടുതലുണ്ട്. സ്‌കൂളിന് NOC കൊടുക്കോ
ഇല്ലയോ ??
ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്, തട്ടം കാണുമ്പോൾ ഭയക്കുന്നോ എന്ന് ഒരു കുഞ്ഞിനെ കൊണ്ട് സ്റ്റേജ് ഷോ ചെയ്യിച്ച മന്ത്രിണി മാഡം എന്താ കറുപ്പ് ഇട്ട എന്നെ കണ്ടാൽ പേടിയോ എന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ മറ്റൊരു കുഞ്ഞിനെ കൊണ്ട് ചെയ്യിക്കുമോ എന്നറിയാൻ അതീവ കൗതുകം. ഇനി ഈ വിഷയത്തിൽ ഇവിടുത്തെ മീഡിയാസ് എടുക്കുന്ന സ്റ്റാൻഡ് കൂടി വന്ന് കഴിയുമ്പോൾ ഒരാഴ്ച സമയത്തേയ്ക്ക് കട്ടിള വാസു ചരിതം മറവിയിൽ ആവും. നോക്കണേ ഭഗവാന്റെ കൂടും കുടുക്കയും വരെ അടിച്ചോണ്ട് പോയിട്ട് അത് വല്യേ പ്രശ്നമല്ല.
പക്ഷേ മലയ്ക്ക് മാലയിട്ട കുട്ടി കറുപ്പ് ഉടുക്കാതെ സ്‌കൂളിൽ പോയാൽ സ്വാമിക്ക് ക്ഷീണം ആവുത്രെ . കഷ്ടം. ഹിജാബ് വിവാദം ആയാലും ഇപ്പോഴത്തെ കറുപ്പ് വസ്ത്ര വിവാദം ആയാലും അത് കൊണ്ട് ലാഭം ഇവിടുത്തെ കുറുവ സംഘത്തിന് മാത്രം. അന്ന് ആ വിവാദം കത്തി നിന്നപ്പോൾ പോറ്റിയെ ആളുകൾ മറന്നു. ഇന്നിപ്പോൾ ഈ വിവാദം കത്തി വരുമ്പോൾ കട്ടിള വാസുവിനെ എല്ലാവരും മറക്കും. ഇതാണ് മക്കളെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം.
സത്യത്തിൽ ഞാൻ ഓർക്കുകയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു പാവം മനുഷ്യൻ വേണ്ട ചികിത്സ കിട്ടാതെ മരണമടഞ്ഞിട്ട് അതേ കുറിച്ച് വലിയ ചർച്ച ആവുന്നില്ല. അതിനൊന്നും ആർക്കും സമയവും ഇല്ല. മറിച്ച് ഇവിടെ മതം ജയിക്കണം, വിശ്വാസം ജയിക്കണം എന്നാണ്. നോക്കൂ പ്രബുദ്ധരെ, നിങ്ങൾ ഇങ്ങനെ ജാതി, മതം, രാഷ്ട്രീയം ഇത്യാദി തട്ട് അനുസരിച്ച് ഡ്രാമാസ് പടച്ച് വിടുമ്പോൾ, അല്ലെങ്കിൽ biased ആയിട്ട് അഭിപ്രായങ്ങൾ തട്ടി വിടുമ്പോൾ സത്യത്തിൽ ട്രാപ്പിൽ ആവുന്നത് നിങ്ങളിലെ സ്വത്വമാണ്.
സ്വന്തം മന :സാക്ഷിക്ക് മുന്നിൽ നിങ്ങൾ ഇളിഭ്യർ ആവുകയാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്നും ലഭിക്കുന്ന നേട്ടങ്ങൾ, അല്ലെങ്കിൽ മതത്തെ പ്രൊമോട്ട് ചെയ്യുന്നത് വഴി കിട്ടുന്ന ലാഭങ്ങൾ ഒക്കെ മോഹിച്ച് അഭിപ്രായം തട്ടി വിടുമ്പോൾ അറിയുന്നില്ല സമാന സംഭവങ്ങൾ എതിർ ചേരിയിൽ സംഭവിക്കുമ്പോഴും ആദ്യം പറഞ്ഞതിൽ ഉറച്ച് നിന്നില്ലെങ്കിൽ ആത്മാഭിമാനം എന്നത് എടുത്ത് കിണറ്റിൽ ഇടേണ്ടി വരുമെന്ന്
https://www.facebook.com/Malayalivartha


























