ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ തവണത്തേക്കാളും വ്യത്യസ്തമായി ടീം യുഡിഎഫ് ആയിട്ടാണ് ഈ പ്രാവശ്യം ഞങ്ങള്‍ മത്സരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ അടിത്തറ വിപുലമാകുമെന്നും യുഡിഎഫിലേക്ക് പുതിയ കക്ഷികള്‍ വരുമെന്ന് സതീശന്‍ പറഞ്ഞു. വാര്‍ഡ് ഡിവിഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് കുടുംബ സംഗമങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് വിപുലീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിപുലീകൃത മുന്നണിയായെന്നും സതീശന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.
പിണറായി വിജയന് ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു. ന്യൂനപക്ഷ വിഭജനം നടത്താന്‍ ബിജെപി ശ്രമിച്ചപ്പോള്‍ സിപിഎം കുടപിടിച്ച് കൊടുത്തു. 1987 ലെ ബിജെപിയുടെ സാന്നിധ്യമല്ല 2025 ല്‍ ഉള്ളത്, അത് പിണറായി മറന്നു പോയി. ഈ രാഷ്ട്രീയ ശ്രമം സിപിഎമ്മിന്റെ അടിവേര് മാന്തുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ ദുര്‍ബലമായി, ഇടതുപക്ഷത്തെ വിശ്വസിച്ചിരുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ സിപിഎമ്മില്‍ നിന്ന് അകന്നുകഴിഞ്ഞു, 2010ലേതിന് വിജയത്തിന് സമാനമായ വിജയം ഇത്തവണ യുഡിഎഫിന് ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 2016ലേയും, 2021ലേയും തോല്‍വിയുടെ കാരണം മലാസിലാക്കി വളരെ നേരത്തെ യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിന്റെ ഹിന്ദു വോട്ട് ചോരുമെന്നും സ്വര്‍ണപ്പാളി വിവാദം സര്‍ക്കാരിന് തിരിച്ചടി ആകുമെന്നും സതീശന്‍ പറഞ്ഞു. എല്ലാ മതവിഭാഗവും യുഡിഎഫിന് ഒപ്പമാണെന്നും സതീസന്‍ അവകാശപ്പെട്ടു. ക്ഷേമ പെന്‍ഷന്‍ വര്‍ധന തെരഞ്ഞെടുപ്പില്‍ ഏശില്ലെന്നും സൗജന്യങ്ങള്‍ നല്‍കി മലയാളികളെ പറ്റിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























