Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്...


ഡൽഹി കാർ സ്ഫോടന സംഭവം..ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം..


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..

അന്നത്തെ ദേവസ്വം മന്ത്രി പ്രതി പട്ടികയിലേക്ക് ? പിന്നാലെ അറസ്റ്റും... പത്മകുമാർ എല്ലാം പറയും...

13 NOVEMBER 2025 12:41 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ അത് സംഭവിക്കുന്നു. ശബരിമല ധർമ്മ ശാസ്താവിന്റെ സ്വർണം മോഷ്ടിച്ച കേസിൽ മുൻ ദേവസ്വം മന്ത്രിയെ അറസ്റ്റ് ചെയ്തേക്കും. മുൻ പ്രസിഡന്റ് എൻ. വാസുവിന് പിന്നാലെ പ്രസിഡന്റായിരുന  പത്മകുമാർ  കൂടി അറസ്റ്റിലാകും. പത്മകുമാർ തന്നെ മോഷണത്തിന് പ്രേരിപ്പിച്ച മന്ത്രിയുടെ പേര് പരസ്യമാക്കുമെന്നാണ് പത്തനംതിട്ടയിലെ അന്ത:പ്പുര വർത്തമാനം. പത്മകുമാറിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ സി പി എം ഒത്തു പിടിക്കുന്നുണെങ്കിലും ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റിന് വേണ്ടി ഒരുങ്ങുകയാണ്. അന്വേഷണ സംഘം കൃത്യമായ വിവരങ്ങൾ കോടതിയെ യഥാസമയം അറിയിക്കുന്നുണ്ട്. 


ശബരിമല കട്ടിളപ്പടി സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ്  നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം എത്തിയത്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പ്രസിഡന്റുമാരും ഉള്‍പ്പെട്ട കേസില്‍ അഴിമതി നിരോധന വകുപ്പു കൂടി ചേര്‍ത്തു. പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എസ്‌ഐടി ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി നിര്‍ദേശാനുസരണമാണ് നടപടിയെന്നാണു സൂചന.

കേസ് റാന്നി കോടതിയില്‍നിന്ന് കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റും. അഴിമതി നിരോധന വകുപ്പു കൂടി ചുമത്തിയതോടെ കേസില്‍ ഇഡിക്കും അന്വേഷണം നടത്താന്‍ കഴിയും. ഇതിനിടെ ഇഡി പ്രാഥമിക വിവരശേഖരണം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. കേസ് അന്വേഷണത്തിന് എസ്‌ഐടിക്ക് ഒന്നരമാസമാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. അത് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണു ശേഷിക്കുന്നത്. അതിനിടെ നിര്‍ണായകമായ അറസ്റ്റുകളിലേക്ക് എസ്‌ഐടി കടക്കും. അഴിമതി നിരോധന വകുപ്പ് ചേർത്ത സ്ഥിതിയിൽ വിജിലൻസ് കോടതിയിൽ നിന്നും ശിക്ഷ ഉറപ്പാക്കും. 





2019ല്‍ ദേവസ്വം കമ്മിഷണര്‍ ആയിരുന്ന എന്‍.വാസുവിന്റെ അറസ്റ്റിനു പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പദ്മകുമാറിലേക്കാണ് എസ്‌ഐടി നീങ്ങുന്നത്. പദ്മകുമാറിനെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കിയിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ അസൗകര്യമുണ്ടെന്നാണ് പദ്മകുമാര്‍ അറിയിച്ചിരിക്കുന്നത്. കട്ടിളപ്പടിയില്‍നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ പദ്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ഭരണസമിതിയെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു. കെ.ടി.ശങ്കര്‍ദാസ്, പാലവിള എന്‍.വിജയകുമാര്‍ എന്നിവരായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍. കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറാന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ നല്‍കിയ കത്തില്‍ ഉണ്ടായിരുന്ന 'സ്വര്‍ണം പൂശിയ' എന്ന പരാമര്‍ശം ഒഴിവാക്കി ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിന്റെ ഓഫിസില്‍നിന്നു നല്‍കിയ ശുപാര്‍ശ ദേവസ്വം ബോര്‍ഡ് അതേപടി അംഗീകരിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അറിവോടെ ആയിരുന്നു തട്ടിപ്പ് എന്നാണ് എന്‍.വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ എ.പദ്മകുമാറും ശങ്കര്‍ദാസും വിജയകുമാറും അന്വേഷണപരിധിയിലേക്ക് എത്തിയിരിക്കുകയാണ്.  വാസുവിൽ നിന്ന് കമ്മീഷൻ കിട്ടാതെ ബോർഡ് ഇത്തരത്തിൽ എഴുതില്ല. വാസു ഇടതുമന്ത്രിസഭയുടെ വിശ്വസ്തനായതിനാൽ അദ്ദേഹത്തിന് നിർദ്ദേശം നൽകിയത് അന്നത്തെ ദേവസ്വം മന്ത്രിയായിരിക്കും. 
അതിനിടെ എന്‍.വാസവിന് ഒരുതരത്തിലും ജാമ്യം ലഭിക്കാതിരിക്കാന്‍ അതിശക്തമായ ഇടപെടലാണ് എസ്‌ഐടി കോടതിയില്‍ നടത്തിയത്. ദേവസ്വം ബോര്‍ഡില്‍ ഉയര്‍ന്ന പദവി വഹിച്ചിരുന്ന എന്‍.വാസുവിന് ജാമ്യം നല്‍കിയാല്‍ ജീവനക്കാര്‍ക്കിടയിലുള്ള ശക്തമായ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കുമെന്നും അനുകൂലമായ മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തമെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. എന്‍.വാസു ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. വാസുവിന്റെ കുറ്റകരമായ പ്രവൃത്തികള്‍ വിശ്വാസികള്‍ക്കിടയില്‍ ഗുരുതരമായ ആശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. പരിപാവനമായ ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍നിന്നു തന്നെ ക്ഷേത്ര മുതലുകള്‍ ദുരുപയോഗം ചെയ്ത് ലക്ഷക്കണക്കിനു ഭക്തരുടെ വിശ്വാസത്തെ മൂന്നാം പ്രതിയായ വാസു വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിളപ്പടിയിലും മറ്റും സ്വര്‍ണം പൂശിയിരുന്നതായി വാസുവിന് അറിവണ്ടായിരുന്നു. എന്നിട്ടും മറ്റു പ്രതികളുമായി ചേര്‍ന്നു കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി വ്യക്തമാക്കിയിട്ടുണ്ട്.    
രണ്ടാഴ്ച മുമ്പ് നല്‍കിയ നോട്ടീസില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഹാജരാകാനാകില്ലെന്ന് പത്മകുമാർ  അറിയിച്ചിരുന്നു. ഇത്തവണയും ഹാജരാകാന്‍ കഴിയില്ലെന്ന് പത്മകുമാര്‍ അറിയിച്ചേക്കുമെന്നാണ് സൂചന. ബന്ധുവിന്റെ മരണാനന്തര ചടങ്ങ് ചൂണ്ടിക്കാട്ടിയാണിത്. മറ്റൊരു ദിവസത്തേക്ക് പത്മകുമാര്‍ സാവകാശം തേടിയതായാണ് വിവരം.

ശബരിമല സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍. വാസുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വാസുവിനെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജഡ്ജി കാര്‍ത്തികപ്രസാദ് നവംബര്‍ 24 വരെ റിമാന്‍ഡ് ചെയ്തു. എന്‍. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എ.പത്മകുമാറിലേക്കും എസ്‌ഐടി തിരിഞ്ഞിരിക്കുന്നത്.

മുന്‍ കമ്മിഷണര്‍ എന്‍. വാസുവിനെ അറസ്റ്റ് ചെയ്യാന്‍ ഇടയായ സാഹചര്യം പത്മകുമാറിന്റെ കാര്യത്തിലും നിലനില്‍ക്കുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിട്ടതും വാസുവിന്റെ നേതൃത്വത്തില്‍ എന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ സമയത്ത് പ്രസിഡന്റ് ആയിരുന്നത് എ. പത്മകുമാര്‍ ആണ്. കമ്മിഷണര്‍ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകള്‍ പത്മകുമാര്‍ അംഗീകരിച്ചതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതു ഗൂഢാലോചനയുടെ ഭാഗമായിട്ടാണോ എന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതും. വാസുവിനെ അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമ്പോള്‍ പത്മകുമാറിനെതിരെ മൊഴി ലഭിക്കുമോ എന്നതും നിര്‍ണായകമായിരിക്കും.

പത്മകുമാറിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ അന്നത്തെ ദേവസ്വം മന്ത്രി ചിത്രത്തിലേക്ക് കടന്നുവരും. പത്മകുമാർ അക്കാലത്ത് എന്തും ചെയ്തിരുന്നത് അന്നത്തെ മന്ത്രിയുടെ നിർദ്ദേശാനുസരണമാണ്. മന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിയാലോചന നടത്തി പത്മകുമാറിന് അനുവാദം നൽകും. യുവതീ പ്രവേശനത്തിൽ ഒഴികെ ബാക്കിയെല്ലാ കാര്യങ്ങളിലും പത്മകുമാറിന് സർക്കാരിനോട് യോജിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്.യുവതീപ്രവേശനം ഒരു വൈകാരിക വിഷയമായതുകൊണ്ടുമാത്രമാണ് പത്മകുമാർ യോജിക്കാതിരുന്നത്. ശബരിമല ക്ഷേത്രവുമായി  പത്മകുമാറിന്റെ കുടുംബത്തിന് വൈകാരിക ബന്ധമുണ്ട്. മുൻ ദേവസ്വം മന്ത്രി മുഖ്യമന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനാണ്. പത്മകുമാർ എന്തു പറയും എന്നാണ് കേരളം കാത്തിരിക്കുന്നത്. തന്നെ പിടി കൂടിയാൽ നടന്നതെല്ലാം തത്ത പറയുംപോലെ പറയുമെന്ന് പത്മകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. 
ഗുരുതര കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. വാസു  പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി ബോർഡിന് നഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.      

കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് മൂന്നാം പ്രതിയായ എൻ. വാസുവിനെ അറസ്റ്റ് ചെയ്തത്. ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലാകുന്ന ആദ്യ ഉന്നതനാണ് എൻ. വാസു.

സ്വർണം പൊതിഞ്ഞ പാളികൾ എന്നത് രേഖയിൽനിന്ന് ഒഴിവാക്കി ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയാണ് നവീകരണത്തിന് ശുപാർശ നൽകിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ എൻ. വാസു ഇടപെടൽ നടത്തിയെന്നും എസ്ഐടി കോടതിയിൽ അറിയിച്ചു. ഇതര പ്രതികളുമായി ചേർന്ന് എൻ. വാസു ഗുഢാലോചന നടത്തിയെന്ന ഇക്കാര്യം  തെളിഞ്ഞിട്ടുണ്ടെന്നും എസ്ഐടി പറയുന്നു.

വൈകുന്നേരം 7.10-ഓടെയാണ് എൻ. വാസുവുമായി പ്രത്യേകാന്വേഷണ സംഘം പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. റാന്നി കോടതി അവധി ആയതിനാലാണ് പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയത്. ചേംബറിലാണ് ജഡ്ജിക്കുമുന്നിൽ എൻ. വാസുവിനെ ഹാജരാക്കിയത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, സ്വർണ മോഷണം അടക്കമുള്ള കുറ്റങ്ങൾ എൻ. വാസുവിനെതിരേ ചുമത്തിയിട്ടുണ്ട്.

മോഷണം നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമ്മിഷണറായിരുന്ന വാസു 2019 മാർച്ച് 19-ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വാസുവിനെ കേസിൽ മൂന്നാം പ്രതിയാക്കിയത്. അധികംവന്ന സ്വര്‍ണം സ്‌പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്ന ആരോപണം.   ശബരിമല സ്വര്‍ണപ്പാളിക്കടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ജയിലില്‍ ആയതിന്റെ ഞെട്ടലിലാണ് സിപിഎം. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ അറസ്റ്റ്. എന്നാല്‍ തിരിച്ചടികള്‍ ഇതുകൊണ്ടും തീരില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2019ല്‍ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളിയെ ചെമ്പെന്ന് രേഖപ്പെടുത്തി കടത്താനായി അന്ന് ദേവസ്വം കമ്മിഷണര്‍ ആയിരുന്നു വാസുവിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചത് പ്രസിഡന്റായിരുന്ന എ പത്മകുമാറാണ്. അതുകൊണ്ട് തന്നെ അന്വേഷണം അടുത്ത് എത്തുക പത്മകുമാറിലേക്കായിരിക്കും എന്ന് ഉറപ്പാണ്.

പത്തനംതിട്ട ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവും കോന്നി മുന്‍ എംഎല്‍എയുമാണ് എ പത്മകുമാര്‍. ശബരിമലയുമായി ഏറെ അടുപ്പവും ഭക്തിയും സൂക്ഷിക്കുന്ന ആള്‍. അതുകൊണ്ട് തന്നെ ശബരിമലയിലെ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന് പത്മകുമാറിന് നന്നായി അറിയാം. എന്നിട്ടും ചെമ്പെന്ന റിപ്പോര്‍ട്ടിന് എന്തിന് അംഗീകാരം നല്‍കി എന്ന ചോദ്യത്തിന് പത്മകുമാര്‍ മറുപടി പറയേണ്ടി വരും.ഇവിടെയാണ് മന്ത്രിയുടെ പ്രസക്തി. 

എന്‍ വാസുവിനെ അടുത്ത ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഈ ചോദ്യം ചെയ്യലില്‍ വാസു പത്മകുമാറിന് എതിരെ എന്‍െങ്കിലും മൊഴി നല്‍കിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ക്ക് വേഗത കൂടും. നിലവില്‍ തന്നെ പത്മകുമാറിന് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം നല്‍കുന്ന സൂചന അടുത്ത നമ്പര്‍ പത്മകുമാറിന്റേത് എന്ന് തന്നെയാണ്.

പ്രതിപക്ഷം ശബരിമല വിഷയത്തില്‍ സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും പരമാവധി പ്രതിരോധത്തിലാക്കാനുള്ള വിഷയമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്.  സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയില്‍ മുഴുവന്‍ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടാണ് മാര്‍ച്ച്.   പത്മകുമാർ  പ്രസിഡന്റായിരുന്നപ്പോഴാണ്  യോഗദണ്ഡ്, രുദ്രാക്ഷമാല എന്നിവ അറ്റകുറ്റപ്പണി ചെയ്തത്.   ഇക്കാര്യം പ്രസിഡന്റെന്ന നിലയിൽ തന്ത്രിയുമായി സംസാരിച്ചപ്പോൾ അറിഞ്ഞുവെന്നും  അതിന്റെ അടിസ്ഥാനത്തിലാണ് ഈ ജോലികൾ ചെയ്യാമെന്നു തീരുമാനിച്ചതെന്നും  പത്മകുമാർ പറഞ്ഞു, 

പത്മകുമാർ  പ്രസിഡന്റായിരിക്കെ മകനാണ് ഇതിന്റെ  സ്പോൺസറായത്.
 സ്പോൺസറെ കണ്ടുപിടിക്കാൻ പോകേണ്ടെന്നും ചെലവ് ഏറ്റെടുക്കാമെന്നും പത്മകുമാർ  തന്നെയാണു പറഞ്ഞത്. 2019 ൽ വിഷുക്കണി ദിവസത്തോടനുബന്ധിച്ച് ശബരിമലയിൽ വച്ചു തന്നെയാണ് അറ്റകുറ്റപ്പണികൾ ചെയ്തത്. കുടുംബത്തിൽനിന്ന് ഇടയ്ക്ക് എന്തെങ്കിലും വഴിപാടുകൾ ചെയ്യാറുണ്ട്. കുടുംബത്തിന്റെ പേരിൽ ചെയ്യുന്നത് മകന്റെ പേരിലാണ്. 

 യോഗദണ്ഡ് പുറത്തു കൊണ്ടുപോയിട്ടില്ല. മോതിരം പോലെയുള്ള നാലോ അഞ്ചോ ചെറിയ ചുറ്റുകളാണുള്ളത്. അവിടെ വച്ചു വൃത്തിയാക്കി അവിടെ വച്ചു തന്നെ തിരികെ കൈമാറി. ഇതും വിവാദമാക്കി മാറ്റുകയാണെന്നാണ് മുൻ പ്രസിഡന്റ് പറയുന്നത്. 

സ്വർണപ്പാളി വിവാദത്തിൽനിന്ന് അന്നത്തെ പ്രസിഡന്റിന് ഒഴിഞ്ഞുമാറാൻ കഴിയുന്നതെങ്ങനെ  എന്ന ചോദ്യത്തിന് പൂർണമായും ഒഴിഞ്ഞു മാറുകയാണ് പത്മകുമാർ.

 ആരെങ്കിലും വല്ല കുഴപ്പവും കാണിച്ചിട്ടുണ്ടെങ്കിൽ എനിക്കെന്തു ചെയ്യാൻ സാധിക്കും എന്നാണ് മറുപടി. ദേവനു കിട്ടുന്ന സ്വത്ത് സംബന്ധിച്ച രേഖകൾ അവിടെയുണ്ടാകും. ഉത്തരവാദിത്തപ്പെട്ട ബോർഡ് ഉദ്യോഗസ്ഥരുണ്ട്. തിരുവാഭരണം കമ്മിഷണർക്കാണ് ഉത്തരവാദിത്തം. നയപരമായ തീരുമാനങ്ങളിലാണു പ്രസിഡന്റിന്റെ ഉത്തരവാദിത്തം. പോറ്റിയുമായി 
എനിക്കു യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. സാധാരണ സ്പോൺസർമാരെയാണ് ഇത്തരം കാര്യങ്ങൾ ഏൽപിക്കുന്നത്. ഉണ്ണിക്കൃഷ്ണനെ ചുമതലപ്പെടുത്തണം എന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചെയ്തത്. അത് കച്ചവടത്തിനു വേണ്ടിയാണെന്നു നമുക്കു തിരിച്ചറിയാൻ കഴിയില്ലല്ലോ.

വളരെ ഗുരുതരമാണു സംഭവം. ശബരിമലയിൽനിന്ന് അങ്ങനെ മോഷണം നടത്തിയ ആർക്കും രക്ഷപ്പെട്ടു പോകാൻ കഴിയില്ല. എല്ലാം അന്വേഷിച്ചു തെളിയട്ടെ. വിശ്വാസത്തെ വഞ്ചിക്കുന്ന ഏർപ്പാടാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ചെയ്തത്. ഇങ്ങനെയുള്ളവർ എങ്ങനെ പല ആളുകളുടെയും ഗുഡ്ബുക്കിൽ വന്നുവെന്നു തിരിച്ചറിയാനാകുന്നില്ല. എന്റെ പേരിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നെയും ശിക്ഷിക്കട്ടെ എന്നാണ് പത്മകുമാർ പറഞ്ഞത്. ഏതായാലും പത്മകുമാറിലേക്ക് കാര്യങ്ങളെത്തിയാൽ മന്ത്രി പുംഗവന്റെ കാര്യത്തിലും തീരുമാനമായേക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധം  (7 minutes ago)

അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരു  (12 minutes ago)

തലപിളർന്ന് പ്രിയ കൂട്ടൂസ്..... ❤️ ചേട്ടായിയുടെ വാരിയെല്ല് ചവിട്ടിയോടിച്ച് കൂട്ടൂസ്..! സുലൈമാന്‍ മാരിയോ ആയപ്പോൾ ’  (1 hour ago)

ഭീകരാക്രമണമായി സർക്കാർ സ്ഥിരീകരിച്ചു  (1 hour ago)

അന്നത്തെ ദേവസ്വം മന്ത്രി പ്രതി പട്ടികയിലേക്ക് ? പിന്നാലെ അറസ്റ്റും... പത്മകുമാർ എല്ലാം പറയും...  (1 hour ago)

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (3 hours ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (4 hours ago)

സൂചന പോലും ലഭിച്ചില്ലെന്ന്  (5 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (5 hours ago)

കൃത്യമായ നിമിഷം  (6 hours ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (6 hours ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (7 hours ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (14 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (14 hours ago)

Malayali Vartha Recommends