കൈക്കൂലി ട്രാപ്പ് കേസ്: എഞ്ചിനീയർക്ക് തടവും പിഴയും...

കെണിയൊരുക്കി കെണിപ്പണം നൽകി പിടികൂടിയ കൈക്കൂലി ട്രാപ്പ് കേസിൽ എഞ്ചിനീയർക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കോശിയെയാണ് ശിക്ഷിച്ചത്. കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങൽ കുറ്റത്തിന് 5 വർഷത്തെ കഠിനതടവിനും 75000/_ രൂപ പിഴ ഈടാക്കുന്നതിനും , പിഴ അടച്ചില്ലെങ്കിൽ 6 മാസത്തെ അധിക തടവനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. തിരുവനന്തപുരം വിജിലൻസ് ജഡ്ജി എ. മനോജ് ആണ് വിചാരണക്കൊടുവിൽ പ്രതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷ വിധിച്ചത്. കേസിൽ വിജിലൻസിന് വേണ്ടി പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
കേരള വാട്ടർ അതോറിറ്റി തിരുവനന്തപുരം പി എച്ച് ഡിവിഷൻ (നോർത്ത്) ഓഫീസിന് കീഴിൽ അമൃത് പദ്ധതി 2017 _ 2018 പ്രകാരം പരാതി കക്ഷിയുടെ മകനായ വിശാഖ് എം ആർ ഏറ്റെടുത്ത് നടത്തിയ ചെക്കാ മുക്ക് - സൊസൈറ്റി മുക്ക് 100 എം.എം. എ സി പൈപ്പ് മാറ്റിയിടൽ കരാർ ജോലിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ബില്ലും , അതോടൊപ്പം അധികമായി ചെയ്ത വർക്കിന് സമർപ്പിച്ച കൊട്ടേഷനും പാസാക്കി നൽകുന്നതിന് 16 മാസത്തോളം കാലതാമസം വരുത്തിയതിനെ തുടർന്ന് പരാതിക്കാരൻ്റെ മകന് ബിൽ പേയ്‌മെന്റ് ലഭിക്കുന്നതിന് ബഹു കേരള ഹൈക്കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തു അനുകൂല വിധി ആയതിന് ശേഷവും ബില്ലു മാറി കൊടുക്കാത്തതിനാൽ ആവലാതിക്കാരൻ്റെ മകൻ ബഹു. ഹൈ കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുള്ളത് ആണ്.
തുടർന്ന് ലഭിച്ച ബിൽ തുകയിൽ നിന്നും 25000 രൂപ ജോൺ കോശി കൈക്കൂലി ആവശ്യപ്പെടുകയും , കൈക്കൂലി കൊടുക്കുന്നതിന് താല്പര്യമില്ലാതിരുന്ന ആവലാതിക്കാരൻ 10 9 2021 തീയതി വിജിലൻസിൽ സമർപ്പിച്ച പരാതിയിൽ വെരിഫിക്കേഷൻ നടത്തി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 14 9 2021 തീയതിഎഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
14/09/2021 തീയതി കൈക്കൂലിയായി ആവശ്യപ്പെട്ട 25000 രൂപ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കോശി പരാതി കക്ഷിയിൽ നിന്നും വാങ്ങവേ വിജിലൻസ് അറസ്റ്റ് ചെയ്യുകയും, തിരുവനന്തപുരം യൂണിറ്റിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ് പി ആയിരുന്ന കെ. .അശോക കുമാർ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി ഡിവൈഎസ് പി ആയിരുന്ന വിനോദ് കുമാർ ആർ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























