തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

ഇന്ന് പ്രാദേശിക അവധി... തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറ്റം. വൈകുന്നേരം 4.30-ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആര്‍ കിസ്തുദാസ് മുഖ്യകാര്‍മികനാകുന്നതാണ്. ഇടവക വികാരി ഡോ. വൈഎം എഡിസണ്‍ തിരുനാളിന് കൊടിയേറ്റും. 23നാണ് തിരുനാള്‍ അവസാനിക്കുന്നത്.
തിരുനാള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് നെയ്യാറ്റിന്‍കര, തിരുവനന്തപുരം താലൂക്കുകളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ക്കും കാട്ടാക്കട താലൂക്കിലുള്ള അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.
മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ പ്രസ്തുത ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ പറയുന്നു.
21-ന് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ. സെല്‍വരാജന്‍ ദാസന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയുണ്ടാകും. 22-ന് തിരൂസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.
തിരുനാളിന് സമാപനം കുറിച്ചുകൊണ്ട് 23-ന് വൈകീട്ട് 5.30-ന് പള്ളിയങ്കണത്തില്‍ നടക്കുന്ന തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്യും. വൈകുന്നേരം ചാക്കയിലെ രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ നിന്നുമെത്തുന്ന സെസ്ന വിമാനത്തില്‍ നിന്ന് പുഷ്പവൃഷ്ടിയും നടത്തുന്നതാണ്. ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം. 28-ന് വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങില്‍ ഇടവക വികാരി കൊടിയിറക്ക് ചടങ്ങ് നടത്തുന്നതാണ്.
"
https://www.facebook.com/Malayalivartha
























