Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സങ്കടക്കാഴ്ചയായി... പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥന് ദാരുണാന്ത്യം‌‌‌‌‌

14 NOVEMBER 2025 07:23 AM IST
മലയാളി വാര്‍ത്ത

 

ആ കാഴ്ച സങ്കടക്കാഴ്ചയായി... എലിവേറ്റഡ് ഹൈവേ (ഉയരപ്പാത)​ നിർമ്മാണം നടത്തിയത് വാഹനം വഴിതിരിച്ചുവിടാതെയായിരുന്നു. പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥന് ദാരുണാന്ത്യമുണ്ടായി. ദേശീയപാത 66ൽ അരൂർ- തുറവൂർ ഭാഗത്താണ് നാടുനടുങ്ങിയ അപകടമുണ്ടായത്.

ഹരിപ്പാട് പള്ളിപ്പാട് ജിഷ്ണുഭവനിൽ സി.ആർ.രാജേഷാണ് (47) കരാറുകാരുടെ അനാസ്ഥകാരണം ദാരുണമായി മരിച്ചത്. ഭാര്യയും രോഗിയായ മകളും മകനുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് അകാലത്തിൽ പൊലിഞ്ഞു പോയത്. ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം.

പിക്കപ്പിൽ രാജേഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്നാട്ടിൽ നിന്ന് ലോഡെടുത്ത മുട്ട എറണാകുളത്ത് ഇറക്കിയശേഷം ആലപ്പുഴയിലേക്ക് വരികയായിരുന്നു. സർവീസ് റോഡിൽ പിക്കപ്പിനു മുന്നിലും പിന്നിലുമായി സൂപ്പർ ഫാസ്റ്റ് ബസ് അടക്കം വാഹനങ്ങൾ പോകുമ്പോഴാണ് ഗർ‌‌ഡർ പതിച്ചത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിലേക്ക് പതിക്കാത്തത് ഭാഗ്യംകൊണ്ടു മാത്രമായിരുന്നു.

പില്ലറുകൾക്കിടയിൽ മൂന്നു ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടന്നുവരികയായിരുന്നു. രണ്ടെണ്ണം സ്ഥാപിച്ചു. മൂന്നാമത്തേത് ഉയർത്തുന്നതിനിടെ, ആദ്യം സ്ഥാപിച്ച ഗർഡറുകൾ ജാക്കിയിൽ നിന്ന് തെന്നി നിലംപതിക്കുകയായിരുന്നു. ആദ്യം വീണത് പൂർണമായി തകർന്നു. രണ്ടാമത്തേത് പിക്കപ്പ് വാനിന്റെ മുകളിലേക്കും വീണു. പിക്കപ്പ് ക്യാബിൻ തകർന്നമർന്നു. ഡ്രൈവർ സീറ്റിലിരുന്ന രാജേഷ് തത്ക്ഷണം മരിച്ചു. മൃതദേഹം പുറത്തെടുക്കാനാവാത്ത നിലയായിരുന്നു.

തുടർന്ന് കൂറ്റൻ ക്രെയിൻ എത്തിച്ചു. മൂന്നര മണിക്കൂർ ശ്രമിച്ച് രാവിലെ 6.15നാണ് പൊലീസും അഗ്നിശമന സേനയും നാട്ടുകാരും തൊഴിലാളികളും ചേർന്ന് പുറത്തെടുത്തത്. മൃതദേഹം ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

20 വർഷമായി ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് സുഹൃത്തിന് പകരക്കാരനായാണ് ബുധനാഴ്ച പിക്കപ്പുമായി ഓട്ടം പോയത്. രാജപ്പൻ- സരസ്വതി ദമ്പതികളുടെ മകനാണ്. ഷൈലമ്മയാണ് ഭാര്യ. മക്കൾ: ജിഷ്ണു, കൃഷ്ണവേണി. മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു. കരാർ കമ്പനിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് അരൂർ പൊലീസ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (3 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (4 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (4 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (5 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (5 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (5 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (5 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

Malayali Vartha Recommends