പി.എസ്. പ്രശാന്ത്, അംഗം എ. അജികുമാർ എന്നിവരുടെ കാലാവധി ഇന്നലെ അവസാനിച്ചു .... പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും...

തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം എ. അജികുമാർ എന്നിവരുടെ കാലാവധി ഇന്നലെ അവസാനിച്ചു. ശബരിമല സ്വർണക്കൊള്ള വിവാദം തുടരുന്നതിനിടെയാണ് ഒഴിയുന്നത്. അവസാനദിവസം ഇരുവരും ബോർഡ് ആസ്ഥാനത്ത് എത്തിയിട്ടില്ലായിരുന്നു. ജീവനക്കാരുടെയോ സംഘടനയുടെയോ ഔദ്യോഗികച്ചടങ്ങോടെയുള്ള യാത്രയയപ്പും ഇരുവരും വേണ്ടെന്നുവെയ്ക്കുകയും ചെയ്തു. പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ആരോപണങ്ങളിൽ കുടുങ്ങി നിൽക്കുകയാണ് ദേവസ്വംബോർഡും ജീവനക്കാരും. മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസു, ഉദ്യോഗസ്ഥർ തുടങ്ങിയവർ റിമാൻഡിലായി. മറ്റൊരു പ്രസിഡന്റ് എ. പത്മകുമാർ ഉടൻ അന്വേഷണ സംഘത്തിനുമുന്നിലെത്തും.
അതേസമയം വൃശ്ചികം ഒന്നിനുതുടങ്ങുന്ന മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് പ്രശാന്തും അജികുമാറും സ്ഥാനമൊഴിയുന്നത്.
"
https://www.facebook.com/Malayalivartha

























