പട്ടാപ്പകൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ പിടികൂടി നാട്ടുകാർ...

പട്ടാപ്പകൽ ക്ഷേത്രത്തില കാണിക്കവഞ്ചിയിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. റാന്നി അത്തിക്കയം മോതിരവയൽ സ്വദേശിയായ സുനിൽ എന്നയാളാണ് പിടിയിലായത്.
യോഗക്ഷേമ സഭയുടെ കീഴിലുള്ള കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആക്രി പെറുക്കാൻ എന്ന വ്യാജേനെ എത്തിയായിരുന്നു മോഷണശ്രമം. ക്ഷേത്ര കവാടത്തിനോട് ചേർന്ന കാണിക്ക വഞ്ചിയുടെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കാനായി ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.
ക്ഷേത്രത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർഥിയെ വിളിക്കാനെത്തിയ രക്ഷിതാവാണ് ക്ഷേത്രത്തിനകത്തുനിന്ന് ശബ്ദം കേട്ടത്. തുടർന്ന് നഗരസഭ കൗൺസിലറെ വിവരം അറിയിച്ചു. കൗൺസിലറുടെ നേതൃത്വത്തിൽ സംഘടിച്ച് എത്തിയ നാട്ടുകാർ മോഷ്ടാവിനെ കൈയോടെ പിടികൂടി. മോഷ്ടാവിനെ തിരുവല്ല പോലീസിന് കൈമാറുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























