ചെറിയ ലൈറ്ററുകൾ, വെള്ളക്കുപ്പികൾ എന്നിവ മെട്രോയാത്രയിൽ കൈവശം വയ്‌ക്കാൻ പാടില്ലെന്ന് യാത്രക്കാർക്ക് നിർദേശം നൽകി അധികൃതർ

മെട്രോയാത്രയിൽ ചെറിയ ലൈറ്ററുകൾ, വെള്ളക്കുപ്പികൾ എന്നിവ കൈവശം വയ്‌ക്കാൻ പാടില്ലെന്ന നിർദ്ദേശവുമായി അധികൃതർ. ഇന്നലെ ധാക്കയിലെ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ശക്തമായ സുരക്ഷാ പരിശോധനകൾ തുടങ്ങി.
മെട്രോ സ്റ്റേഷനുകളിലുടനീളം യാത്രക്കാരുടെ ബാഗുകളും മറ്റും വിശദമായി പരിശോധിക്കുന്നുണ്ട്. യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്ത പോക്കറ്റ് ലൈറ്ററുകൾ മെട്രോ സ്‌റ്റേഷനുകളിൽ കൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ജൂലായിലെ കലാപത്തിനിടെ നടന്ന കുറ്റകൃത്യങ്ങൾക്ക് കാരണക്കാരായവർക്കെതിരെ വിധിപറയാനുള്ള തീയതി അന്താരാഷ്ട്ര കുറ്റകൃത്യ കോടതി (ഐസിടി) പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പാണ് പരിശോധനകൾ ശക്തമാക്കിയത്.
അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് അധികാരികൾ വ്യക്തമാക്കി. ബംഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ, മുൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ചൗധരി അബ്ദുല്ല അൽ-മാമുൻ എന്നിവരാണ് കേസിലെ പ്രതികൾ. തിങ്കളാഴ്‌ച കേസിൽ വിധിപറയുമെന്ന് കോടതി.
" f
https://www.facebook.com/Malayalivartha

























