സെല്ലിനുള്ളിൽ കയറാൻ ആവശ്യപ്പെട്ട അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്ക് വിയ്യൂർ ജയിലിൽ മർദ്ദനം....

അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്ക് വിയ്യൂർ ജയിലിൽ മർദനമേറ്റു. സെല്ലിനുള്ളിലേക്ക് കയറാൻ ആവശ്യപ്പെട്ടതിനാണ് മർദ്ദിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
സെല്ലിനുള്ളിൽ കയറാനായി മടിച്ചുനിന്ന കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതി നസറുദ്ദീനോട് സെല്ലിൽ കയറാനായി പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് നസറുദ്ദീനും മാവോയിസ്റ്റ് വിചാരണ തടവുകാരനായ മനോജും അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്കുനേരേ മുദ്രാവാക്യം വിളിച്ചു. അസഭ്യം വിളിച്ചെന്നും പരാതിയുണ്ട്. ഇതിനിടെ ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നെന്ന് പറയുന്നു.
ഓഫീസറെ രക്ഷിക്കാനായി ഓടിയെത്തിയ മറ്റൊരു തടവുകാരൻ റജികുമാറിനും ഇവരിൽനിന്ന് മർദനമേറ്റു. കൂടുതൽ ജയിൽ ജീവനക്കാർ എത്തിയാണ് മർദിച്ച തടവുകാരെ സെല്ലിനുള്ളിലാക്കിയത്. ഓഫീസറെയും റജികുമാറിനെയും ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജയിൽ അധികൃതർ വിയ്യൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു..
"
https://www.facebook.com/Malayalivartha

























