മഴ പെയ്യാൻ കൂട്ട പ്രാർത്ഥന പിന്നാലെ സൗദിയിൽ Red Alert പ്രളയം..!വാഹനങ്ങൾ ഒലിച്ചുപോയി 2 ദിവസം കൊടും മഴ

സൗദിയിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ അനുഭവപ്പെട്ട കനത്ത മഴയിൽ റോഡു ഗതാഗതം താറുമാറായി. ഗ്രാൻഡ് മോസ്‌കിന് ചുറ്റുമുള്ള പ്രദേശം ഉൾപ്പെടുന്ന മധ്യ മക്കയിൽ ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. മക്കയിലും പരിസര പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ മക്കയിലെ ഒട്ടേറെ റോഡുകൾ വെളളത്തിനടിയിലായി
ഇവിടങ്ങളിൽ പാർക്കു ചെയ്തിരുന്ന ഒട്ടേറെ വാഹനങ്ങൾ ഒലിച്ചുപോയി. ദക്ഷിണ മക്കയിലെ ദിഫാഖ് ജില്ലയിലാണ് പൊടിക്കാറ്റും പേമാരിയും കൂടുതൽ നാശമുണ്ടാക്കിയത്. താഴ്ന്ന പ്രദേശങ്ങൾ, താഴ്‌വരകൾ, തുരങ്കങ്ങൾ എന്നിവിടങ്ങളിലേക്ക് പോകരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നും നിർദേശമുണ്ട്.
∙ മഴ തുടരുംതിങ്കൾ വരെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയും പൊടിക്കാറ്റും അനുഭവപ്പെടും. ദൂരക്കാഴ്ച കുറയുന്നതിനാൽ മക്ക, ജിദ്ദ, തായിഫ് പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
സൗദിയിലെ ഹറം പള്ളികളിൽ മഴക്ക് വേണ്ടി നടന്ന പ്രത്യേക പ്രാർത്ഥനയിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രവാചകചര്യ പിന്തുടർന്ന് മഴക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ദിവസം വിശ്വാസികളോടാവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാത്രി രാജ്യത്തൊട്ടാകെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തിയത്. മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാലിന്റെ നേതൃത്വത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലും, മദീനയിലെ മസ്ജിദു നബവിയിലും ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കാളികളായി. മക്കയിലെ ഹറം പള്ളിയിൽ നടന്ന നമസ്‌കാരത്തിന് ഹറം ഇമാം ഡോ. യാസർ അൽ ദേസരി നേതൃത്വം നൽകി. മദീനയിലെ മസ്ജിദുൽ നബവിയിൽ ശൈഖ് അഹമ്മദ് ഹുദൈഫിയാണ് നേതൃത്വം നൽകിയത്.
https://www.facebook.com/Malayalivartha

























