"ഗർഭം ഭർത്താവിന്റെ" എന്റെ അല്ല...!കോടതിയിൽ വലിച്ച് കീറി രാഹുൽ..ഭർത്താവ് ഇറങ്ങും കേളികഥകൾ,TV അടിച്ച് പൊട്ടിച്ച് ജനം

തനിക്കെതിരായ പീഡനക്കേസ് രാഷ്ട്രീയപ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സിപിഎം-ബിജെപി ബന്ധമാണ് ആരോപിക്കുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് രാഹുല്‍ ഇക്കാര്യം ആരോപിക്കുന്നത്. യുവതിയുമായുണ്ടായിരുന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും അതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. സംഘപരിവാര്‍ ബന്ധമുള്ള ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിന്റെ അഭിഭാഷകന്‍.
ബലാത്സംഗക്കുറ്റവും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കുറ്റവും നിലനില്‍ക്കില്ലെന്നാണ് ജാമ്യഹര്‍ജിയില്‍ രാഹുലിന്റെ വാദം. സോഷ്യല്‍ മീഡിയയിലൂടെ യുവതിയാണ് ആദ്യം സൗഹൃദം തുടങ്ങുന്നത്. യുവതിയുടെ വിവാഹശേഷമാണ് ഫെയ്സ്ബുക്കിലൂടെ ബന്ധം ആരംഭിക്കുന്നത്. യുവതി ഗാര്‍ഹികപീഡനത്തിന് ഇരയായിരുന്നു. ഇതെല്ലാം കേട്ടപ്പോള്‍ യുവതിയോട് സഹതാപം തോന്നി. അങ്ങനെ സൗഹൃദം വളര്‍ന്നു. യുവതിയുമായുണ്ടായിരുന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു. താന്‍ കാരണം ഗര്‍ഭിണിയായെന്ന് പറയുന്നത് തെറ്റാണ്. താന്‍ ഗര്‍ഭിണിയാക്കിയിട്ടില്ല. ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി സ്വയം മരുന്ന് കഴിച്ചതാണ്. അതിനാല്‍ താന്‍ എങ്ങനെയാണ് പ്രതിയാവുകയെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.
ബന്ധമുണ്ടായിരുന്ന സമയത്തെ വാട്സാപ്പ് ചാറ്റുകളടക്കം യുവതി സൂക്ഷിച്ചു. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സിപിഎം-ബിജെപി നെക്സസാണ് ഇതിനുപിന്നില്‍. ഈ കേസിലൂടെ ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മറയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ തന്നെ കേസിന്റെ രാഷ്ട്രീയമാനം വ്യക്തമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. യുവതിയുടെ ഭര്‍ത്താവ് ബിജെപി നേതാവാണ്. യുവതി ജോലി ചെയ്യുന്ന സ്ഥാപനവും തനിക്കെതിരെ കേസു കൊടുക്കാന്‍ സമ്മര്‍ദ്ദം നടത്തി. ഇത് പറയുന്ന ഓഡിയോ കൈയ്യിലുണ്ടെന്നും രാഹുല്‍ പറയുന്നു. ഇതോടെ പ്രോസിക്യൂഷനും ശാസ്തമംഗലം അജിത്തും തമ്മിലെ വാദം നിര്‍ണ്ണായകമാകും. കോടതിയുടെ തീരുമാനവും നിര്‍ണ്ണായകമാകും.
https://www.facebook.com/Malayalivartha


























