കത്തിക്കയറി സ്വർണവില..രണ്ട് ദിവസത്തിനിടെ 1500 രൂപയിലധികം രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്..95,200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്നലെ 520 രൂപ വർദ്ധിച്ച വിലയിൽ ഇന്ന് 1000 രൂപയുടെ വമ്പൻ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ രണ്ട് ദിവസത്തിനിടെ 1500 രൂപയിലധികം രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത് എന്നും ശ്രദ്ധേയമാണ്. നേരിയ ഇളവുണ്ടായിരുന്ന വിപണിയിലാണ് ഇന്ന് കുതിപ്പുണ്ടായത്.നവംബർ ആദ്യവാരത്തിൽ പ്രതീക്ഷ നൽകിയിരുന്ന വിപണി അവസാന ദിവസങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണ്.95,200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില.
11,900 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
അടുത്ത മാസം നടക്കുന്ന യുഎസ് ഫെഡ് മീറ്റിംഗിൽ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കാനുള്ള സാധ്യത 87% ആയി ഉയർന്നിട്ടുണ്ട്. യുഎസ് ഡോളർ നിരക്കുകളിലെ ഇടിവും ട്രംപ് ഭരണകൂടം മൂലമുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും സ്വർണ്ണ വില കുതിച്ചുയരുന്നതിന് പിന്തുണ നൽകുന്നുണ്ടെന്ന് വിദഗ്ദർ പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.
https://www.facebook.com/Malayalivartha


























