തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനുള്ള (എസ്.ഐ.ആർ) നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരാഴ്ചത്തേക്ക് നീട്ടി

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനുള്ള (എസ്.ഐ.ആർ) നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരാഴ്ചത്തേക്ക് നീട്ടി. അപേക്ഷകൾ സ്വീകരിക്കുന്ന തീയതി ഡിസംബർ 11വരെയാണ് നീട്ടിയത്.
അന്നാണ് കേരളത്തിൽ തദ്ദേശ വോട്ടെടുപ്പ് പൂർത്തിയാവുന്നത്. ഡിസംബർ നാലായിരുന്നു നിലവിലെ സമയപരിധി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്.ഐ.ആർ നീട്ടണമെന്ന കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി നാളെ വാദം കേട്ട് തീരുമാനം എടുക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
കേരളത്തിലെ നടപടികൾ സംബന്ധിച്ച് ഇന്ന് സത്യവാങ്മൂലം നൽകണമെന്ന് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് കേരളത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പതിൽ നിന്ന് പതിനാറിലേക്ക് മാറ്റി.
" a
https://www.facebook.com/Malayalivartha






















