രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച.... രൂപയുടെ മൂല്യം 90.82 നിലവാരത്തിലെത്തി

രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച തുടരുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യം 90.82 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ ഡോളറൊന്നിന് 90.80 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നെങ്കിലും അല്പം തിരിച്ചുകയറി 90.74 നിലവാരത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
ഡോളറിന്റെ ഡിമാൻഡ് കൂടിയതും വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻവാങ്ങുന്നതും ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് തകർച്ചയുടെ പ്രധാന കാരണമായത്. ഊഹക്കച്ചവടക്കാർ തുടർച്ചയായി ഡോളർ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് സമ്മർദമായി. ഇതോടെ ഏഷ്യയിൽ ഏറ്റവും കൂടുതൽ മൂല്യമിടിവ് നേരിട്ട കറൻസിയായി ഇന്ത്യൻ രൂപ.
അതേസമയം യുഎസുമായുള്ള വ്യാപാര കരാറിലാണ് പ്രതീക്ഷ. വ്യക്തവും സുരക്ഷിതവുമായ കരാർ യാഥാർഥ്യമായാൽ രാജ്യത്തെ വിപണിക്ക് കരുത്താകുമെന്നാണ് വിലയിരുത്തലുകളുള്ളത്.
"
https://www.facebook.com/Malayalivartha



























