ആര്യയെ മുന്നില്‍ നിര്‍ത്തി സഖാക്കള്‍ വെട്ടിവാരി കുടുങ്ങിയത് മേയറേച്ചി !! ആര്യ രാജേന്ദ്രനെ കാത്തിരിക്കുന്നത് കേസിന്റെ അയ്യര് കളി; കേന്ദ്ര ഫണ്ടുകള്‍ മുക്കി നക്കിയതിന് കണക്ക് പറയേണ്ടി വരും !! ഒന്നിലും വിവരമില്ലെങ്കിലും അഹംഭാവം, ധാര്‍ഷ്ട്യം, അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവയില്‍ ഡോക്ടറേറ്റ് എടുത്ത സഖാത്തിയെന്ന്

കേരള തലസ്ഥാനത്തുള്ള നാണം കെട്ട തോല്‍വി ആര്യാ രാജേന്ദ്രന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നീക്കം. തോല്‍വിയുടെ പ്രധാന ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിലും സി പി എം സംസ്ഥാന നേതൃത്വം തന്നെ ആരോപണത്തിന്റെ മുന ആര്യയിലേക്ക് തിരിക്കുന്നു. ആര്യയെ പ്രചരണത്തിന് ഇറക്കാനും സി പി എം തയ്യാറായിരുന്നില്ല. ബി ജെ പി അധികാരം ഏറ്റെടുത്താലുടന്‍ തിരുവനന്തപുരം നഗരസഭയിലെ അഴിമതിയില്‍ അന്വേഷണം വരും. എല്ലാം ആര്യയുടെ തലയിലാവും. ഇ ഡി യുടെ വീട്ടില്‍ നിന്നും ആര്യക്ക് ഇറങ്ങാന്‍ സമയം കിട്ടില്ല. സഖാക്കള്‍ വെട്ടിയതെല്ലാം കേന്ദ്ര ഫണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിനു പിന്നാലെ മുന്‍ മേയര്‍ ആര്യാരാജേന്ദ്രനെതിരെ സൈബര്‍ സഖാക്കള്‍ രംഗത്തെത്തി . ആര്യയുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിതെന്നും, ഇനിയെങ്കിലും പേരില്‍ നിന്ന് ആ മേയര്‍ എന്നത് അങ്ങ് മാറ്റിയേക്കൂ എന്നുമാണ് ചിലര്‍ പറയുന്നത്. ഒന്നിലും വിവരമില്ലെങ്കിലും അഹംഭാവം, ധാര്‍ഷ്ട്യം, അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവയില്‍ ഡോക്ടറേറ്റ് എടുത്തവരാണ് ഇന്നത്തെ സഖാക്കള്‍, ബിജെപിയുടെ ഐശ്വര്യം എത്ര ശ്രമിച്ചിട്ടും ജയിക്കാന്‍ കഴിയാത്ത കോര്‍പ്പറേഷന്‍ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു കയ്യില്‍ കൊടുത്തു, സമാധാനം ആയല്ലോ ഭരിച്ചു കുട്ടിച്ചോറക്കി ഇപ്പോള്‍ ബിജെപി യെ കേറ്റിയപ്പോള്‍ എന്നിങ്ങനെയാണ് ചിലരുടെ കമന്റ്.
'അധികാരത്തില്‍ തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും മുകളിലുള്ളവരോടുള്ള അതിവിനയവും ഉള്‍പ്പടെ കരിയര്‍ ബില്‍ഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫിസിനെ മാറ്റിയതാണ് തിരിച്ചടിക്ക് കാരണമെന്ന് വഞ്ചിയൂര്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവും പറഞ്ഞിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്. 30 വര്‍ഷത്തോളം തുടര്‍ച്ചയായി ഇടതു കോട്ടയായിരുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ ശക്തമായ മുന്നേറ്റം നടത്തി ബിജെപി. സംസ്ഥാനത്താകെ അലയടിച്ച ഭരണവിരുദ്ധ വികാരത്തില്‍ ഭരണസിരാകേന്ദ്രത്തിലും എല്‍ഡിഎഫിനു വന്‍ തിരിച്ചടിയാണ് നേരിട്ടത്. എല്‍ഡിഎഫിന്റെ പകുതിയോളം സീറ്റുകള്‍ ബിജെപിയും കോണ്‍ഗ്രസും പിടിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍നിന്നു നയിച്ച തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വരും ദിവസങ്ങളില്‍ എല്‍ഡിഎഫിലും സിപിഎമ്മിലും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിതെളിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിക്ക് കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാനുള്ള കളമൊരുങ്ങിയിരിക്കുന്നത്.
2020ല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ കോര്‍പറേഷന്‍ ഭരണത്തിലേക്കാണ് ഇക്കുറി ബിജെപി കടന്നുകയറാന്‍ ഒരുങ്ങുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടം മുതല്‍ എല്‍ഡിഎഫുമായി ഒപ്പത്തിനൊപ്പം പോരടിച്ചുനിന്ന എന്‍ഡിഎ പന്നീട് കുതിച്ചുകയറുകയായിരുന്നു. മുന്‍ ഡിജിപി ശ്രീലേഖയെയാണ് ബിജെപി മേയര്‍സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നത്. 2015 ലും 2020 ലും ബിജെപിക്ക് 35 സീറ്റ് വീതമാണ് ലഭിച്ചത്. 2020ല്‍ 10 സീറ്റിലേക്കു ചുരുങ്ങിപ്പോയ യുഡിഎഫും ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കെ.മുരളീധരന്‍ മുന്നില്‍നിന്നു നയിച്ച് കെ.എസ്.ശബരീനാഥിനെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ വരവ്.
അതേസമയം, 2010 ല്‍ 51 സീറ്റും 2015 ല്‍ 43 സീറ്റും 2020 ല്‍ 53 സീറ്റും നേടിയ എല്‍ഡിഎഫ് പകുതിയോളം സീറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞു. കെട്ടിടനികുതി തട്ടിപ്പ് ആരോപണം, ജോലി നിയമനത്തിനുള്ള കത്തു വിവാദം, മേയര്‍ ആര്യ രാജന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് തടഞ്ഞെന്ന പേരിലുണ്ടായ പ്രശ്‌നം തുടങ്ങി തുടര്‍ച്ചയായി ഉയര്‍ന്ന വിവാദങ്ങള്‍ ഇടതുഭരണസമിതിയുടെ ശോഭ കെടുത്തിയത് ഭരണസിരാകേന്ദ്രത്തില്‍ ജനവിധി എതിരാക്കുന്നതില്‍ നിര്‍ണായകമായെന്നു തന്നെ കരുതണം. കേന്ദ്രഫണ്ട് വിനിയോഗത്തിലെ തട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടത്തിയ അതിശക്തമായ ക്യാംപെയ്ന്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും ഫലം സൂചിപ്പിക്കുന്നു. കോര്‍പറേഷന്‍ ഭരണ സമിതിക്കെതിരേ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാനും മുഖ്യപ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ബിജെപിക്കു കരുത്തായി. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്, ബിജെപി നേതാക്കളായ തിരുമല അനിലും ആനന്ദ് കെ. തമ്പിയും മരിച്ചത് സിപിഎം തിരഞ്ഞെടുപ്പു വിഷയമായി ഉയര്‍ത്തിയെങ്കിലും രാജീവ് ചന്ദ്രശേഖര്‍ തന്നെ നേരിട്ടു രംഗത്തിറങ്ങി പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചിരുന്നു. പാര്‍ട്ടിയുമായി ഇടഞ്ഞുനിന്നിരുന്ന എം.എസ്.കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി രാജീവ് ചന്ദ്രശേഖര്‍ നേരിട്ടു ചര്‍ച്ച നടത്തി. ആര്‍എസ്എസും ശക്തമായി രംഗത്തുണ്ടായിരുന്നു.
ആദ്യം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എണ്ണയിട്ട യന്ത്രം പോലെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫിനു നേട്ടമായത്. തീരദേശമേഖലയില്‍ ഉള്‍പ്പെടെ വലിയ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചത്. കെ.എസ്.ശബരീനാഥനെന്ന യുവ നേതാവിനെ മേയര്‍ സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയത് യുഡിഎഫിന് ഗുണമായി. ഇത് മറ്റു രണ്ടു മുന്നണികളെയും ആദ്യഘട്ടത്തില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തവണ കെ.മുരളീധരനെയാണ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന്റെ ചുമതല കോണ്‍ഗ്രസ് ഏല്‍പിച്ചിരുന്നത്. യുവ നേതാക്കളെയും വനിതകളെയും കൂടുതലായി രംഗത്തിറക്കിയുള്ള സ്ഥാനാര്‍ഥിപ്പട്ടികയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്.
ഇതോടെ ആര്യാ രാജേന്ദ്രന്റെ ഭാവി അവതാളത്തിലായി. നിയമസഭാ തിരഞ്ഞടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കാമെന്ന പ്രതീക്ഷയില്‍ കഴിയുന്ന ആര്യക്ക് നേമവും കിട്ടില്ലെന്ന് ഉറപ്പായി. വിവാദങ്ങളിലും അഴിമതിയിലും അകപ്പെട്ടതാണ് ആര്യക്ക് വിനയായത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കോര്‍പ്പറേഷന്‍ ഭരണം പ്രതീക്ഷയ്ക്ക് വക നല്‍കുന്നില്ലെന്ന് സി പി എം കരുതുന്നു. നഗരസഭാ ഭരണം നിലനിര്‍ത്താന്‍ കഴിയുമോ എന്ന ഭയത്തിലായിരുന്നു സി പി എം. ആര്യയെ മുന്നില്‍ നിര്‍ത്തി സി പി എം നേതാക്കള്‍ വെട്ടിവാരിയെങ്കിലും പാപഭാരം ആര്യയുടെ തലയില്‍ മാത്രമായി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആര്യാരാജേന്ദ്രനെതിരെ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പടയൊരുക്കം തുടങ്ങിയത്. ആര്യാരാജേന്ദ്രന്റെ വളര്‍ച്ച തടയുക എന്നത് തന്നെയാണ് കാരണം. സച്ചിന്‍ ദേവ് എം എല്‍ എ യു മായി മേയര്‍ വിവാഹിതയായതോടെ അസൂയാലുക്കള്‍ പടയൊരുക്കം കടുപ്പിച്ചു. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ ആര്യ നേമത്ത് മത്സരിക്കാന്‍ സാധ്യതയുണ്ട് എന്ന് വാര്‍ത്തകള്‍ വന്നു. ഇത് ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ ഭയപ്പെടുത്തി. അതു കൊണ്ടു തന്നെ ശിവന്‍കുട്ടിയും ആര്യക്കെതിരെ സജീവമായി രംഗത്തുവന്നു. ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി.ശിവന്‍കുട്ടിയും നേതൃത്വം നല്‍കുന്ന മൂന്ന് പ്രബല ഗ്രൂപ്പുകള്‍ വ്യത്യസ്ത പേരുകളുമായി തലസ്ഥാനത്ത് രംഗത്തുണ്ട് . സി.പി. എം ജില്ലാ സെക്രട്ടറി ചര്‍ച്ചകള്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായപ്പോഴാണ് കോര്‍പ്പറേഷനിലെ കത്ത് വിവാദം ഉണ്ടായത്. ആനാവൂര്‍ നാഗപ്പന്റെ വിശ്വസ്തനും നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഡി.ആര്‍.അനില്‍, വാര്‍ഡ് കേന്ദ്രീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പിലിട്ട മേയറുടെ കത്താണ് ആദ്യം പുറത്തുവന്നത്. പ്രതിരോധത്തിലായ ആനാവൂര്‍, കത്തിന്റെ ആധികാരികത തള്ളാതെ മേയറെ പ്രതിക്കൂട്ടിലാക്കി. തൊട്ടുപിന്നാലെ ഡി.ആര്‍.അനിലിന്റെ സമാനമായ കത്തും പുറത്തുവന്നു.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്.. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോള്‍ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം പ്രതിപക്ഷം ശക്തമാക്കി.
കോര്‍പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടായിരുന്നു.. ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളില്‍ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന പട്ടിക ലഭ്യമാക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് സമൂഹമാധ്യമത്തില്‍ വൈറലായത്. കത്തിനെ കുറിച്ച് അറിയില്ലെന്നാണ് മേയര്‍ പ്രതികരിച്ചത്.
മുമ്പ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം തട്ടിപ്പിന് പിന്നാലെ തൊഴില്‍ നികുതിയും കാണാനില്ലെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. തെലങ്കാന കേന്ദ്രമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ 20 തൊഴിലാളികളുടെ ഇരുപതിനായിരത്തിലേറെ രൂപയാണ് കാണാതായത്. അങ്ങനെയൊരു പണം കോര്‍പ്പറേഷന് കിട്ടിയിട്ടേ ഇല്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. സോണല്‍ ഓഫീസില്‍ അടക്കുന്ന കരം ബാങ്കിലടക്കാതെയാണ് ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയത്. നേമം സോണില്‍ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ട് സോണിലും നികുതി തട്ടിപ്പില്‍ ക്രിമിനല്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണില്‍ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം ഒടുക്കി രശീത് കരുതാത്തവര്‍ ബുദ്ധിമുട്ടുകയാണ്. കൃത്യമായി കരമടക്കുന്ന പലരുടെയും പണം കോര്‍പറേഷനില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇത്തരമൊരു പ്രതിസന്ധി ആദ്യത്തെ സംഭവമാണ്.
മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു പാര്‍ട്ടി കരുതുന്നത്. ഈ സംഭവം ആര്യയുടെ പക്വത കുറവായി പാര്‍ട്ടി ചിത്രീകരിക്കുന്നു. ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്ന ആര്യയുടെ ആവശ്യം നടന്നെങ്കിലും സമ്മര്‍ദം വകവയ്ക്കാതെയാണ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നീങ്ങിയത് . പൊലീസ് റിപ്പോര്‍ട്ടും കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ലഭിക്കുന്നതു വരെ ഡ്രൈവര്‍ക്കെതിരെ തല്‍ക്കാലം നടപടിയെടുക്കില്ലെന്ന നിലപാടിലായിരുന്നു മന്ത്രി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറയാത്തതാണ് മന്ത്രിയുടെ ഉറച്ച നിലപാടിനു പിന്നില്‍. ഇതിനു പിന്നാലെ സച്ചിന്‍ ദേവ് എംഎല്‍എ മന്ത്രിക്ക് ഇന്ന് നേരിട്ടു പരാതി നല്‍കി. . എം എല്‍ എയും മേയറും പറയുന്നത് മുഴുവന്‍ മുഖവിലക്കെടുക്കാന്‍ മന്ത്രി തയ്യാറല്ല. എന്നാല്‍ എന്തു വില കൊടുത്തും ഡ്രൈവറെ നശിപ്പിക്കാനാണ് മേയറുടെ തീരുമാനം. ന്യായത്തിന്റെ ഭാഗത്തു നില്‍ക്കണമെന്നും മേയറും എംഎല്‍എയുമാണ് എതിര്‍ഭാഗത്തെന്നും കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ലെന്നുമായിരുന്നു ഗണേഷ്‌കുമാറിന്റെ നിലപാട്. ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്.
തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡില്‍ സ്വകാര്യഹോട്ടലിന് അനധികൃതമായി പാര്‍ക്കിം?ഗ് അനുവദിച്ചു കൊണ്ടുള്ള മേയര്‍ ആര്യാ രാജേന്ദ്രന്റെ ഇടപെടല്‍ ഇതിന് മുമ്പാണ് പുറത്തു വന്നത്. പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തില്‍ ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തിരുവനന്തപുരം കോര്‍പറേഷന്‍ വാടകയ്ക്ക് നല്‍കിയത്. ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ തുടങ്ങിയ സ്വകാര്യഹോട്ടലിനായിരുന്നു കോര്‍പ്പറേഷന്‍ വഴി വിട്ട സഹായം ചെയ്തത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമായിരുന്നു ഇത്. . വെറും നൂറു രൂപയുടെ പത്രത്തില്‍ ഒരു കരാറുണ്ടാക്കി ഹോട്ടലുടമ കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയും കരാര്‍ പത്രത്തില്‍ കണ്ണുംപൂട്ടി മേയര്‍ ഒപ്പിടുകയും ചെയ്തു. ഹോട്ടലുടമ തലസ്ഥാനത്ത് സജീവമായ സി പി എം നേതാവാണ്.
കൊറോണാ പ്രതിസന്ധി കാലഘട്ടത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച് വീടുകളിലാണ് ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചത്. എന്നാല്‍, പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തത് വലിയ അഴിമതിയാണ് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയത്. ലോറികള്‍ക്ക് വാടകയായി 3,57,800 രൂപയാണ് ചിലവഴിച്ചത്. അനധികൃതമായി കെട്ടിട നമ്പര്‍ നല്‍കിയ സംഭവവും ഏറെ വിവാദമായിരുന്നു. വെറും മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ഇല്ലാത്ത അത്രയും അഴിമതികളാണ് നടന്നത്. മേയറുടെയും സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അഴിമതി കഥകള്‍ ഓരോന്നായി പുറത്തു വരുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധം ശക്തമാകുകയാണ്.
വി ശിവന്‍ കുട്ടിയുടെ സീറ്റായ നേമത്ത് മത്സരിക്കാനായിരുന്നു ആര്യയുടെ ആഗ്രഹം.ശിവന്‍കുട്ടി ഒരിക്കല്‍ കൂടി മത്സരിക്കാനുള്ള സാധ്യത കുറവായിരുന്നു . ആര്യയുടെ സ്വദേശം നേമം മണ്ഡലത്തിലാണ്. തിരുവനന്തപുരം കിട്ടിയാലും ആര്യ മത്സരിക്കാന്‍ സന്നദ്ധയാണ്. അതിനൊന്നും സാവകാശം നല്‍കാതെ ആര്യയെ തകര്‍ക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. സിറ്റിംഗ് എം എല്‍ എമാരെ വീണ്ടും മത്സരിപ്പിക്കാനാണ് ഇപ്പോള്‍ സി പി എമ്മിന്റെ തീരുമാനം. വി.ശിവന്‍കുട്ടിയും നേമത്ത് നിന്നും മത്സരിക്കും. വട്ടിയൂര്‍ക്കാവും തിരുവനന്തപുരവും ആര്യക്ക് കിട്ടാന്‍പോകുന്നില്ല. തന്റെ ഭാവിയെ കുറിച്ച് ആര്യക്ക് തന്നെ ആശങ്കകള്‍ തോന്നി തുടങ്ങിയിട്ടുണ്ട്. ചുരുക്കത്തില്‍ ആര്യയെ പാര്‍ട്ടി തേച്ചൊട്ടിച്ചെന്ന് പറയാം. ആര്യാ രാജേന്ദ്രന്‍ സി പി എമ്മിന്റെ ചാവേറായെന്ന് ചുരുക്കം. തിരഞ്ഞടുപ്പിന് തൊട്ടു മുമ്പ് തന്നെ ഇതിന്റെ ഭീഷണി ആര്യക്ക് ഉണ്ടായിരുന്നു. അങ്ങനെയാണ് കോഴിക്കോട്ടേയ്ക്ക് താമസം മാറ്റാന്‍ ആര്യ തീരുമാനിച്ചത്. ഇക്കാര്യം വാര്‍ത്തയായപ്പോള്‍ തന്നെ പാര്‍ട്ടി ഇടപെട്ട് നിഷേധിപ്പിച്ചു. ആര്യക്ക് സീറ്റ് നല്‍കാതിരുന്നപ്പോള്‍ തന്നെ അപകടം സി പി എം മനസിലാക്കിയിരുന്നു. പക്ഷേ ഇത്രത്തോളം വലിയ തിരിച്ചടി സംഭവിക്കുമെന്ന് ആര്യ പോലും മനസിലാക്കിയില്ല.
https://www.facebook.com/Malayalivartha
























