കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു അന്തരിച്ചു....

കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു (75)അന്തരിച്ചു. കരൾ സംബന്ധമായ പ്രശ്‌നത്തെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെയുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് നടക്കും.
കേരള കോൺഗ്രസ് എം നേതാവായിരുന്ന മാത്യു കഴിഞ്ഞ നാളുകളിൽ യുഡിഎഫിൽ സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. കുസുമം മാത്യുവാണ് ഭാര്യ. മൂന്ന് മക്കളുണ്ട് .
"
https://www.facebook.com/Malayalivartha


























