മാര്‍ക്ക് കുറഞ്ഞതിന് ട്യൂഷന്‍ മാസ്റ്ററുടെ ക്രൂര മര്‍ദ്ദനം

കൊല്ലത്തു ട്യൂഷന്‍ സെന്ററില്‍ നടത്തിയ പരീക്ഷയില്‍ കണക്കിന് രണ്ടു മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍.സംഭവത്തില്‍ മാതാപിതാക്കള്‍ ട്യൂഷന്‍ സെന്റര്‍ തല്ലി തകര്‍ത്തു. ഏരൂര്‍ നെട്ടയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ട്യൂഷന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്യൂഷന്‍ സെന്‍ട്രിലെ അധ്യാപകനായ രാജേഷിനെതിരെ മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ നാലുമാസമായി കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതിനായി ഇവിടെ നൈറ്റ് ക്ലാസ് നടന്നുവരികയായിരുന്നു. മിക്ക ദിവസവും ക്ലാസ് ടെസ്റ്റുകളും പതിവായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയില്‍ കുട്ടിക്ക് കണക്കിന് 40ല്‍ 38 മാര്‍ക്ക് കിട്ടിയതാണ് അദ്ധ്യാപകന്‍ മര്‍ദിക്കാനുള്ള കാരണം.
മാതാപിതാക്കള്‍ തല്ലിയതിന്റെ കാരണം തിരക്കിയപ്പോള്‍ പഠിപ്പിച്ച കണക്ക് ബോധപൂര്‍വ്വം കുട്ടി തെറ്റിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന വിചിത്ര ന്യായമാണ് അധ്യാപകന്‍ രക്ഷിതാക്കളോട് പറഞ്ഞത്. മറ്റു നിരവധി കുട്ടികള്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. സംഭവം ഏറ്റെടുത്ത് വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ട്യൂഷന്‍ സെന്ററിനും അധ്യാപകനും എതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രക്ഷിതാക്കളുടെ തീരുമാനം.
https://www.facebook.com/Malayalivartha


























