സങ്കടക്കാഴ്ചയായി.... ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങിമരിച്ചു

കണ്ണീർക്കാഴ്ചയായി... കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ മുങ്ങിമരിച്ചു.
ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസില്‍ കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകള്‍ അബ്‌റാറ (6) ആണ് മരിച്ചത്.ഫറോക്ക് ചന്ത എല്‍പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്ന് വൈകിട്ട് മൂന്നിന് കരിയാത്തുംപാറ ബീച്ച് മേഖലയിലാണ് ട്രാവലറില്‍ സംഘം എത്തിയത്.
കുട്ടിയുടെ ഉമ്മ ഉള്‍പ്പെടെ പുഴയുടെ കരയില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അബ്‌റാറ മറ്റു കുട്ടികള്‍ക്കൊപ്പം പുഴയിലെ വെള്ളത്തില്‍ കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
പുഴയില്‍ വിദ്യാര്‍ഥിനിയുടെ കാല്‍മുട്ടിനൊപ്പം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി കൂരാച്ചുണ്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒരു സഹോദരനുണ്ട്.
https://www.facebook.com/Malayalivartha




















