ഔഷധിയില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ്.. ട്രെയിനി ഡോക്ടര്‍ ഒഴിവുകള്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം

കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഔഷധി, 2026-ലെ വിവിധ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ട്രെയിനി ഡോക്ടര്‍ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സുവര്‍ണ്ണാവസരമാണ്. കേരളത്തിലുടനീളം നിയമനം ലഭിക്കാന്‍ സാധ്യതയുള്ള വിവിധ ഒഴിവുകളാണുള്ളത്.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 2026 ജനുവരി 14 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായും തപാല്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഔഷധിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.oushadhi.org വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഈ നിയമനം നേരിട്ടുള്ള രീതിയിലായിരിക്കും. അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 26,750 രൂപ ശമ്പളം ലഭിക്കും
ട്രെയിനി ഡോക്ടര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപയും ശമ്പളമായി ലഭിക്കും. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങളും ലഭ്യമാകും. അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് 18നും 41നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അതേസമയം, ട്രെയിനി ഡോക്ടര്‍ തസ്തികയിലേക്ക് 22നും 41നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.
സര്‍ക്കാര്‍ നിയമമനുസരിച്ച് സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യതകള്‍ താഴെ പറയുന്നവയാണ്. അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് CA-ഇന്റര്‍ പാസ്സായിരിക്കണം. തൊഴില്‍ പരിചയം അഭികാമ്യമാണ്. ട്രെയിനി ഡോക്ടര്‍ തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎഎംഎസ് ബിരുദവും മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.
ഈ നിയമന പ്രക്രിയയ്ക്ക് അപേക്ഷാ ഫീസ് ആവശ്യമില്ല. സ്‌ക്രീനിംഗ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. യോഗ്യതയും പ്രകടനവും അടിസ്ഥാനമാക്കി ഏറ്റവും മികച്ചവരെ ഔഷധിയിലേക്ക് തിരഞ്ഞെടുക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔഷധി വെബ്‌സൈറ്റില്‍ ലഭ്യമായ ഗൂഗിള്‍ ഫോം വഴി അപേക്ഷ സമര്‍പ്പിക്കാം
കൂടാതെ, പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തപാല്‍ വഴിയും അപേക്ഷകള്‍ അയയ്ക്കാവുന്നതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 14 ആണ്. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം.
തപാല്‍ വഴി അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം: ഔഷധി ഓഫീസ്, കുറ്റനെല്ലൂര്‍, തൃശ്ശൂര്‍ - 680014.
ഓണ്‍ലൈനായി അപേക്ഷിക്കാന്‍, ഔദ്യോഗിക വെബ്‌സൈറ്റായ www.oushadhi.org സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha


























