പാലക്കാട് - നേമം പീഡന - ഗർഭച്ചിദ്ര കേസ് രണ്ടാം പ്രതി ജോബി ജോസഫിന് സ്വാപാധിക മുൻകൂർ ജാമ്യം

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടം ഒന്നാം പ്രതിയായ പാലക്കാട് - നേമം പീഡന - ഗർഭച്ചിദ്ര കേസിൽ രണ്ടാം പ്രതി ജോബി ജോസഫിന് തലസ്ഥാന ജില്ലാ കോടതി സ്വാപാധിക മുൻകൂർ ജാമ്യം അനുവദിച്ചു.
സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ഒളിവിൽ പോകാനോ പാടില്ല. അന്വേഷണവുമായി സഹകരിക്കണം. അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ ജാമ്യ ബോണ്ടിൽ വിട്ടയക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറ മുൻകൂർ ജാമ്യ ഹർജി അനുവദിച്ചത്.
രാഹുലിന്റെ സുഹൃത്തും സന്തത സഹചാരിയും യുവതിക്ക് ഗർഭച്ചിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയെന്ന ആരോപണം നേരിടുന്ന ജോബി ജോസഫാണ് അറസ്റ്റ് ഭയന്ന് ഹർജി സമർപ്പിച്ചത്. താൻ നിരപരാധിയും യുവതിയുടെ ആവശ്യപ്രകാരം എന്ത് ഗുളികയാണെന്നും ഗുളികയുടെ പാർശ്വ ഫലങ്ങളറിയാതെയുമാണ് ഗുളിക എത്തിച്ചു നൽകിയതെന്നും ജാമ്യഹർജിയിൽ പറയുന്നു.
"https://www.facebook.com/Malayalivartha



























