Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ആന്റണി രാജുവിനെ കുരുക്കിയത് ആരാണ്? വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവിന് കാരണമായത്.. സി.പി.എമ്മിലെ പിണറായി വിരുദ്ധരുടെ കരുനീക്കങ്ങളാണ്...മന്ത്രിസ്ഥാനത്ത് നിന്നും നീക്കാൻ നൽകിയ ക്വട്ടേഷൻ..

04 JANUARY 2026 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കോടതിയിലെ തൊണ്ടി മുതൽ മോഷ്ടിച്ച കേസിൽ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ആന്റണി രാജുവിനെ കുരുക്കിയത് ആരാണ്?മുൻമന്ത്രി ആന്റണി രാജു തൊണ്ടി മുതൽ കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവിന്  കാരണമായത് സി.പി.എമ്മിലെ പിണറായി വിരുദ്ധരുടെ കരുനീക്കങ്ങളാണ്.   ഗതാഗത മന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് വരെ പിണറായി വിജയന്റെ കാബിനറ്റിൽ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു ആന്റണി രാജു.തന്നെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കാൻ നൽകിയ ക്വട്ടേഷനാണ് ഇതെന്ന് ആന്റണി രാജുവിന്  അറിയാം , കേസിന്റെ വിചാരണ ഒരു കൊല്ലം കൊണ്ട് തീർക്കണമെന്നായിരുന്നു മലയാളിയായ ജസ്റ്റിസ് സി.റ്റി. രവികമാറിന്റെ വിധി  ഇത് മജിസ്ട്രേറ്റ്  കോടതിക്ക് അനുസരിക്കേണ്ടി വന്നു.     ശിക്ഷിക്കപ്പെട്ടാൽ എം എൽ എ സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്. മത്സരിക്കാനും കഴിയില്ല. പിണറായിക്ക് നൽകിയ പണിയാണ് രാജുവിന് ഏറ്റത്. കെ എസ് ആർ റ്റി സിയിലെ സി ഐ ടി യു ഉൾപ്പെടെയുള്ള ജീവനക്കാരെ തീർത്താൽ തീരാത്ത ദുരിതത്തിൽ തള്ളിയിട്ട  ആൻറണി  രാജു സി പി എമ്മിൻ്റെ കണ്ണിലെ കരടായി മാറിയിട്ട് കുറച്ചുനാളായി. മുഖ്യമന്ത്രിയുടെ  പിന്തുണ തനിക്കുണ്ടെന്ന  ഹുങ്കാണ്  ആൻറണി രാജുവിനെ നയിച്ചത്.   സി ഐ ടി യുകാർക്കെതിരെ നടപടിയെടുക്കാൻ വരെ ആന്റണി രാജു തയ്യാറായി. ഇതിനെതിരെ  സി പി എമ്മിൻ്റെ ഉന്നത നേതാക്കൾ  രംഗത്തു വന്നിട്ടും ഫലമുണ്ടായില്ല.. ഇതിനുള്ള മറുപടിയായിരുന്നു  ആൻറണി രാജുവിനുള്ള ജട്ടി കേസ്.  രാജു മര്യാദരാമനായി ഭരിച്ചിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല.   സി.ഐ.ടി യുക്കാരെ പിണക്കിയാൽ അതിന്റെ പരിണിത ഫലം ദോഷമായിരിക്കുമെന്ന് രാജു മനസിലാക്കിയില്ല. രാജു പിണറായിയുമായി ചേർന്ന് നടത്തിയ അഴിമതികൾക്ക് കൈയും കണക്കും ഉണ്ടായിരുന്നില്ല. ഗണേശനെ കണ്ട് പഠിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരവസ്ഥ രാജുവിന് ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. അനിൽ ഇമ്മാനുവേൽ എന്ന പത്രപ്രവർത്തകന്റെ രൂപത്തിൽ ജയിൽ ശിക്ഷ തന്നെ തേടിയെത്തുമെന്ന് രാജു മനസിലാക്കിയില്ല.ആൻറണി രാജു ഉൾപ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകിയെന്ന ഇൻറർപോൾ റിപ്പോർട്ട്  പുറത്തായത് അദ്ദേഹം ഗതാഗതമന്ത്രിയായിരിക്കെയാണ് . ഇത് മാധ്യമങ്ങൾക്ക നൽകിയതും പാർട്ടിക്കാരാണത്രേ. കേരള പൊലീസിന് ഇൻറർപോൾ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു ആൻറണി രാജുവിനെതിരായ കേസന്വേഷണം വീണ്ടും തുടങ്ങിയത്.     ആൻറണി രാജു തെളിവ് നശിപ്പിച്ചത് വഴി രക്ഷപ്പെട്ട വിദേശ പൗരൻ പിന്നീട് ഓസ്‌ട്രേലിയയിൽ കൊലക്കേസിലും പ്രതിയായിരുന്നു. ജന്മനാ ക്രിമിനലാണ് വിദേശ പൗരൻ.കേരള പോലീസിന് ഇന്റർപോൾ റിപ്പോർട്ട് വേണമെങ്കിൽ മുക്കായിരിക്കെ അത് പൊക്കി കൊണ്ടുവന്ന് രാജുവിനെ തുറുങ്കിലടയ് ക്കാൻ കരുക്കൾ നീക്കിയതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു.അടിവസ്ത്രത്തിൽ മയക്കുമരുന്ന് കടത്തി പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ആൻറണി രാജുവും കോടതി ക്ലർക്കും ചേർന്ന് രക്ഷിച്ച കേസിലെ അട്ടിമറി കേരളത്തിൽ  ചർച്ചയായിട്ട് വർഷങ്ങളായി. ആൻറണി രാജു പ്രതിയായ കേസ് ആദ്യം കേരള പൊലീസ് അട്ടിമറിച്ചെങ്കിലും കേസിന് വീണ്ടും ജീവൻ വെക്കാൻ കാരണം ഇൻറർപോൾ റിപ്പോർട്ടാണ്. ലഹരിക്കേസ് പ്രതി ആൻഡ്രൂ സാൽവദോർ സാർവലി ഓസ്‌ട്രേലിയയിൽ കൊലക്കേസിൽ പെട്ടതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തായത്.   ഓസ്‌ട്രേലിയൻ പൊലീസ് ഇന്റർപോൾ മുഖേന 1996 ജനുവരിയിൽ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് കത്തയച്ചു.ഇടത് സർക്കാർ ഭരണകാലത്ത് ഈ റിപ്പോർട്ട് ഏറെക്കാലം പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തിവെച്ചു. പിന്നീട് സർക്കാർ മാറിയതോടെ ദക്ഷിണമേഖല ഐജി ടിപി സെൻകുമാറാണ് ഇൻറർപോൾ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തൊണ്ടി മുതൽ നശിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാൻ നിർദ്ദേശിച്ചത്. അന്വേഷണത്തിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ തൊണ്ടി മുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി മറ്റൊരു നൂലുകൊണ്ട് തുന്നിയതായി കണ്ടെത്തി. ഇൻറർപോൾ വരെ റിപ്പോർട്ട് ചെയ്ത അപൂർവ്വമായ കേസ്  വിചാരണ പോലും പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങി.  വിചാരണ തുടങ്ങാത്തതിനെതിരെ സി പി എം പിന്തുണയോടെ ചിലർ  ഹൈക്കോടതിയെ സമീപിച്ചു.  

2014 ഏപ്രിൽ 30നാണ് കേസ് വിചാരണക്കായി പരിഗണിക്കാൻ തുടങ്ങിയത്. ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ മാറ്റി കോടതിയെ കബളിപ്പിച്ചുവെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. മുമ്പ് തിരുവനന്തപുരം വെസ്റ്റിൽ നിന്നും ജയിച്ച ആൻറണി രാജു പിന്നീട് ജയിക്കാത്തത് ജട്ടി മോഷണത്തെ തുടർന്നാണ്.  1994 ൽ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ്  ഇതിന് ആധാരം.. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയതിന് 1994ൽ എടുത്ത കേസിൽ,  കോടതിയിൽ ഹാജരാകാൻ ആന്റണി രാജു തയ്യാറായില്ല.. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാൻപോലുമാകാത്ത രീതിയിൽ കേസ് നീട്ടിക്കൊണ്ടുപോയി..    ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്ന സമയത്താണ് തൊണ്ടിമുതൽ മാറ്റിയ സംഭവമുണ്ടാകുന്നത്. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ കേസ് വിചാരണക്കെത്തിയത്. ആന്റണി രാജു തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവിറക്കി. എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്തു. കുഞ്ഞിരാമ മേനോൻ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്.


ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാൻ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. ജട്ടി പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു.ഇതെങ്ങനെ സംഭവിച്ചുവെന്നാണ്  വിചാരണ കോടതി ഞ്ഞെട്ടിയത്.കേസിൽ കൃത്രിമം നടന്നുവെന്ന്  അന്വേഷണ ഉദ്യോസ്ഥൻ മനസിലാക്കി.കേസ് അന്വേഷിച്ചസി ഐ കെകെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് പരാതി നൽകി.     മൂന്ന് വർഷം നീണ്ട പരിശോധനയ്ക്കൊടുവിൽ വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനിടെ ആന്റണി രാജു ആദ്യമായി നിയമസഭാംഗമായി. 2002ൽ കേസിൽ തെളിവില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കാൻ പോലീസ് ശ്രമിച്ചു. ഇതിനായി കോടതിയിൽ ഇതുചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകി. അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി.കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത് 2005ലാണ്.ആൻറണി രാജുവിനെയാണ് പോലീസ് പ്രധാനമായും സംശയിച്ചത്. കേസ് പുനരന്വേഷിക്കാൻ  അന്നത്തെ ഉത്തരമേഖലാ ഐ.ജി. ടി.പി. സെൻകുമാർ ഉത്തരവിട്ടു. അസിസ്റ്റന്റ് കമ്മിഷണർ വക്കം പ്രഭയാണ്  കേസ് അന്വേഷിച്ചത്.     വഞ്ചിയൂർ കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം ആറ് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. 2006 ഫെബ്രുവരി 13ന് ഇതുസംബന്ധിച്ച് പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകി. തുടർന്ന് അക്കൊല്ലം തന്നെ മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും എട്ടുവർഷം കേസിൽ ഒരനക്കവും കണ്ടില്ല.തുടർന്ന് 2014ൽ കേസ്  നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി.  22 തവണയാണ് കോടതി കേസ് പരിഗണിച്ചത്. കേസ് പരിഗണിച്ചപ്പോഴൊന്നും ആന്റണി രാജുവോ കൂട്ടുപ്രതികളോ കോടതിയിൽ ഹാജരായില്ല. തുടർന്ന്  വിചാരണയില്ലാതെ കേസ് അനന്തമായി നീണ്ടു.     ആഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ കേസ് പരിഗണിക്കാനിരിക്കെ രാജു ഹൈക്കോടതിയെ സമീപിച്ചു.  അപ്പോൾ ആന്റണി രാജു നിയമസഭാംഗവും  മന്ത്രിയുമായിരുന്നു. സജി ചെറിയാൻ്റെ രാജിയുടെ ക്ഷീണം തീരുന്നതിന് മുമ്പാണ് ആൻ്റണി രാജുവിൻ്റെ ക്ഷീണം പിണറായിയെ കടന്നാക്രമിക്കാൻ ഒരുങ്ങിയത്..രാജുവിന് പിണറായിയുടെ പിന്തുണയുണ്ടായിരുന്നു.കോടതിയിലെത്തുന്ന കേസുകളിൽ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാൻ കഴിയില്ല. ഈ കർശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ     അടിവസ്ത്രം പുറത്ത് കടത്തിയത് എന്ന വിവരങ്ങളാണ് പുറത്തുവന്നത്..ആന്റണി രാജു തൊണ്ടിമുതൽ കൈപ്പറ്റിയെന്ന് തെളിയിക്കുന്ന രേഖയുംലഹരിക്കടത്ത് കേസിൽ തൊണ്ടിമുതലായി പിടിച്ച അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന വിധിയിലെ ഭാഗവും കോടതി രേഖകളിലുണ്ട്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഹാഷിഷുമായി ആൻഡ്രൂ സാൽവദോർ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോൾ എന്നൊരാൾ എത്തുന്നു. പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാൽ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷിക്കുന്നു. അനുകൂല ഉത്തരവ് നേടിയ ബന്ധുവിനെ കൂട്ടി ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തുന്നു. അവിടെ നിന്ന് പ്രതിയുടെതായ സാധനങ്ങൾ, തൊണ്ടി രജിസ്റ്ററിൽ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്റിക്കോർഡർ എല്ലാം എടുക്കുന്നു.     ഇതിനൊപ്പം കോടതി ചെസ്റ്റിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന അടിവസ്ത്രവും കൈവശപ്പെടുത്തുന്നു. ഈ അടിവസ്ത്രമാണ് പിന്നീട് കേസിൽ പ്രതിയുടെ രക്ഷപ്പെടലിന് വഴിയൊരുക്കിയത്. ഇത് ആൻറണി രാജുവിൻ്റെ ബുദ്ധി എന്നാണ് കരുതുന്നത്.അടിവസ്ത്രം നാലുമാസത്തോളം ആൻ്റണി രാജുവിൻ്റെ കസ്റ്റഡിയിലായിരുന്നു. . കേസ് ഹൈക്കോടതിയിൽ പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാത്രമാണ് തിരികെ ഏൽപിക്കുന്നത്. ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാൻ കഴിയാത്ത പരുവത്തിലാക്കിയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും,     റിസീവ്ഡ് എന്നും റിട്ടേൺഡ എന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട ഈ രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്. വിചാരണ നടന്നാൽ രാജു  ശിക്ഷിക്കപ്പെടും എന്ന് ഉറപ്പായി.ആദ്യകേസിൽ പ്രതിക്ക് രക്ഷപ്പെടാൻ കോടതി ജീവനക്കാരന്റെ സഹായം കിട്ടിയെന്നത് അന്വേഷണത്തിൽ വ്യക്തമാണ്. എന്നാൽ ആന്റണി രാജു പ്രതിയായ കേസ് അനന്തമായി നീണ്ടുപോകുന്നതിന്റെ കാരണം അസാധാരണമാണ്. സമൻസ് അയച്ചിട്ടും വ്യക്തമായ കാരണം ബോധിപ്പിക്കാതെ കോടതിയിൽ ഹാജരാകാത്ത പ്രതിക്ക് വാറന്റ് അയക്കുന്നതാണ് സാധാരണ ഗതിയിൽ കോടതി ചെയ്യാറുള്ളത്. എന്നാൽ 22 തവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്ത പ്രതികളോട് എന്തിനാണ് ഇത്ര സൗമനസ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടാകാത്തതെന്നത് അത്ഭുതപ്പെടുത്തുന്നതാണ്.   22 തവണ മാറ്റിവയ്ക്കേണ്ടി വന്നിട്ടും ഒറ്റത്തവണയും ഒരു വാറന്റ് പോയിട്ടില്ല എന്നാണ് കോടതി രേഖകൾ പറയുന്നത്. ഇതിൽ ഒരന്വേഷണവും ഉണ്ടായില്ല.
28 വർഷമായി ഒരു കേസ് ആരംഭിച്ചിട്ട്. അതിൽ കോടതിയെ കബളിപ്പിച്ച് കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ചതടക്കമുള്ള കുറ്റങ്ങൾ ചെയ്തത് അഭിഭാഷകനായ ആന്റണി രാജുവും കോടതി ജീവനക്കാരനുമാണ്. ഇത്രയേറെ ഗൗരവമേറിയ വിഷയത്തിൽ കൃത്യമായ നടപടിയില്ലാത്തത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ് കാണിക്കുന്നത്. മന്ത്രിയായിരിക്കെ ഓവർ സ്മാർട്ടായ  ആൻ്റണി രാജുവിനെ സി പി എമ്മിലെ  ഒരു വിഭാഗം നേതാക്കൾ വെറുതെ വിടാൻ തയാറായിരുന്നില്ല.. രാജുവിനെ രാജി വയ്പ്പിച്ച് കേസിൽ കുരുക്കി അകത്താക്കാനാണ് അവർ  ശ്രമിച്ചത്.എന്നാൽ അതിനു മുമ്പ് തന്നെ രാജു രാജിവച്ചു.  കെ എസ് ആർ റ്റി സി യിൽ നടന്നത്  പിണറായി - ആൻറണി രാജു  അഴിമതിയാണെന്ന് വിശ്വസിക്കുന്നവരാണ്  സി പി എമ്മുകാർ.      ഹൈക്കോടതിയിൽ പോയെങ്കിലും  രാജുവിനെ അകത്താക്കുമെന്ന് ഇവർ ആണയിട്ടു.  സുപ്രീം കോടതി വിധി വരുമ്പോൾ രാജു മന്ത്രിയല്ലാത്തത് ഭാഗ്യമായി. ഗണേശനെ ഗതാഗത മന്ത്രിയാക്കിയത് സി.പി.എമ്മിലെ പിണറായി വിരുദ്ധരാണ്. സുപ്രീം കോടതി ഉത്തരവ് ആന്റണി രാജു മന്ത്രിയായിരിക്കെ വരുത്താനായിരുന്നു സി പി എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ ശ്രമം. എന്നാൽ അത് ഇപ്പോഴായത് രാജുവിന്റെ ഭാഗ്യം.ഏതായാലും ആന്റണി രാജുവിന് സി പി എമ്മിലെ ഒരു വിഭാഗം നൽകിയ ക്വട്ടേഷന്റെ ഫലം അദ്ദേഹം അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളു. ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്നതു പോലെയാണ് പിണറായിക്ക് വച്ചത് രാജുവിന് കൊണ്ടത്.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (3 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (3 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (4 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (4 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (4 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (6 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (6 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (6 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends