കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ വിവിധ വിഷയങ്ങളിൽ അദ്ധ്യാപക നിയമനം... പി എസ് സി അപേക്ഷ ക്ഷണിച്ചു

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ വിവിധ വിഷയങ്ങളിൽ അദ്ധ്യാപക നിയമനം നടത്തുന്നതിനായി പി എസ് സി അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫുൾ ടൈം തസ്തികയിലേക്കുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷിക്കാം.
സൈക്കോളജി, ജേണലിസം, ഹോം സയൻസ് വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്. ജേണലിസം വകുപ്പിൽ പ്രതീക്ഷിത ഒഴിവുകളാണ്. സൈക്കോളജി, ഹോം സയൻസ് വിഭാഗങ്ങളിൽ നിലവിൽ ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. നിലവിൽ ഒഴിവുകൾ ഇതാണെങ്കിലും റാങ്ക് ലിസ്റ്റ് കാലവധി അവസാനിക്കുന്നതുവരെ നിലവിൽ വരുന്ന ഒഴിവുകളിലെല്ലാം ഇതേ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും നിയമനം.
ശമ്പള സ്കെയിൽ : 55,200 - 1,15,300 രൂപയാണ്
നിയമനരീതി : നേരിട്ടുള്ള നിയമനം
പ്രായപരിധി : 1. (20-40) ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2005 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതഇളവുണ്ടായിരിക്കും.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ നിശ്ചിത യോഗ്യതയുളള മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കുന്നതിന് 01/01/2025-ൽ 43 (നാൽപ്പത്തിമൂന്ന് )വയസ്സ് തികയാൻ പാടില്ല.
ജേണലിസം വിജ്ഞാപനം
യോഗ്യത :*കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽ നിന്നും 50% മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാല തത്തുല്യമായി അംഗീകരിച്ചുള്ള ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യത നേടിയിരിക്കേണ്ടതാണ്
*കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ റഗുലർപഠനത്തിലൂടെ നേടിയെ ബി എഡ് , അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച തത്തുല്യമായ യോഗ്യതയും ഉണ്ടാകണം
*കേരള സർക്കാർ നേരിട്ടോ അധികാരപ്പെടുത്തിയ ഏജൻസി മുഖേനയോ അദ്ധ്യാപക നിയമനത്തിനായ നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ( സെറ്റ് ) യോഗ്യത
ഹോം സയൻസ് വിജ്ഞാപനം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി നാല് ( 04-02-2026) രാത്രി 12 മണിവരെയായിരിക്കും
"
https://www.facebook.com/Malayalivartha
























