നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..

ഒരു മുഴം മുൻപേ എറിഞ്ഞ് ബി ജെ പി . വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി തീരുമാനിച്ചു. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു.കെ സുരേന്ദ്രന്‍റെ പേരാണ് പാലക്കാട് സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രന്‍റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്. അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തും.
ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ബിജെപി തീരുമാനം. താൻ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന് പുറമെ കഴക്കൂട്ടത്ത് മുൻ സംസ്ഥാന അധ്യക്ഷനും മുൻകേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ മത്സരിക്കാനാണ് സാധ്യത. പാലക്കാട്ട് മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും കായംകുളത്ത് ശോഭ സുരേന്ദ്രനെയും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ച ശോഭ സുരേന്ദ്രൻ കായംകുളം മണ്ഡലത്തിൽ മുന്നിലെത്തിയിരുന്നു.
തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ കഴിഞ്ഞെങ്കിലും പന്തളം ഉള്‍പ്പെടെ കൈവിട്ട് പോകില്ലെന്ന് കരുതുന്ന പ്രധാപ്പെട്ട നഗരസഭകള്‍ എല്‍ഡിഎഫ് നേടുന്ന സാഹചര്യമുണ്ടായി. വോട്ടുകളുടെ കണക്കുകളിലും തിരിച്ചടിയുണ്ടായതായാണ് വിലയിരുത്തല്‍.അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് ലക്ഷ്യമിട്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.വട്ടിയൂർക്കാവോ തൃശൂരോ വേണമെന്ന് സുരേന്ദ്രൻ നേതൃത്വത്തോട് ആവശ്യപ്പെട്ടു.ആർ.ശ്രീലേഖയെ ലക്ഷ്യമിട്ട് കൂടിയാണ് നീക്കം.
കെ.സുരേന്ദ്രൻ ഉറച്ചു നിന്നാൽ വട്ടിയൂർക്കാവിലേക്ക് പരിഗണിച്ചിരുന്ന ശ്രീലേഖയെ തിരുവനന്തപുരത്തേക്ക് മാറ്റും.പാലക്കാട് പ്രശാന്ത് ശിവന് നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.പാലക്കാട് മണ്ഡലത്തിലും ബിജെപിക്ക് ശക്തമായ സാന്നിധ്യമുണ്ട്. ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി പരിഗണിക്കുന്ന നിയമസഭാ സീറ്റുകളാണ് ഇവ. വലിയ സ്വാധീനമുള്ള പാലക്കാട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ. ശ്രീധരനെ ഇറക്കി ബിജെപി മത്സരിച്ചെങ്കിലും 3,859 വോട്ടിന് ഷാഫി പറമ്പിലിന് പിന്നാലായി.
ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 18,000 ത്തിന് മുകളില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചിരുന്നു. രാഹുലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണമടക്കം നിലനില്‍കെ മണ്ഡലം പിടിക്കുക എന്നതാണ് സുരേന്ദ്രനെ ഇറക്കുന്നതിലൂടെ ബിജെപി പ്രതീക്ഷിക്കുന്നത്.ജയ സാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളിൽ ആദ്യ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുറഞ്ഞ ഇടങ്ങളിൽ അഴിച്ചു പണിക്കും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha





















