വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഗുരുതരമായ ഗാർഹിക പീഡനം; യുവതിയേക്കുറിച്ച് ഭർതൃവീട്ടുകാർ പറഞ്ഞുപരത്തിയിരുന്നത്, പക്വതയില്ലെന്നും മാനസിക പ്രശ്നങ്ങളുണ്ടന്നും: വടിയുപയോഗിച്ച് മർദ്ദനം: കുഞ്ഞിനെ ഉറക്കാനോ കുളിപ്പിക്കാനോ ഭർതൃവീട്ടുകാർ അനുവദിച്ചില്ല: മകളെ കുളിപ്പിക്കുമ്പോൾ സ്വകാര്യ ഭാഗത്തെ നീറ്റലിനേക്കുറിച്ച് കുഞ്ഞ് പരാതിപ്പെട്ടു; രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി...

കണ്ണൂർ രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ, നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് കുട്ടികളുടെ അമ്മയായ യുവതി പ്രതികരിച്ചു. കുട്ടികളെ നഷ്ടപ്പെട്ട വേദനയ്‌ക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും ബന്ധുക്കളിലൂടെയും രൂക്ഷമായ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് 27കാരി തന്റെ നിലപാട് വ്യക്തമാക്കിയത്.
കുട്ടികളെ അമ്മയ്ക്ക് കൈമാറണമെന്ന കോടതി ഉത്തരവിന് പിന്നാലെയാണ് ഭർത്താവും ഭർതൃമാതാവും കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ഇതിന് ശേഷം സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളാണ് ദുരന്തത്തിന് കാരണമെന്ന തരത്തിലുള്ള ആരോപണങ്ങളും, കുട്ടികളുടെ താൽപര്യം പരിഗണിക്കാതെയുണ്ടായ കോടതിയുടെ ഇടപെടലിനെതിരായ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ശക്തമായി ഉയർന്നു.
ഇതിനിടെയാണ് യുവതി, താൻ നേരിട്ട ഗാർഹിക പീഡനങ്ങൾ, നിയമ നടപടികളിൽ അനുഭവിച്ച നീതിനിഷേധം, സംഭവത്തിന് ശേഷം തുടരുന്ന മാനസിക സമ്മർദ്ദവും സൈബർ ആക്രമണങ്ങളും തുറന്നു പറയുന്നത്. സംഭവത്തിൽ സത്യാവസ്ഥ പുറത്തുവരണമെന്നും, നിയമപരമായ പോരാട്ടം തുടരുമെന്നുമാണ് യുവതിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha






















