തമിഴ്നാടിന്റെ യുവ ഇന്ത്യൻ ബാറ്റർ സായ് സുദർശന് വിജയ് ഹസാരെ ട്രോഫി ഏകദിനത്തിനിടെ വാരിയെല്ലിന് പരിക്ക്....

തമിഴ്നാടിന്റെ യുവ ഇന്ത്യൻ ബാറ്റർ സായ് സുദർശന് വിജയ് ഹസാരെ ട്രോഫി ഏകദിനത്തിനിടെ വാരിയെല്ലിന് പരിക്ക്. മധ്യപ്രദേശിനെതിരായ മത്സരത്തിനിടെ ഡൈവ് ചെയ്ത് റൺ പൂർത്തിയാക്കുന്നതിനിടെയാണ് വലതുഭാഗത്തെ ഏഴാം വാരിയെല്ലിന് യുവതാരത്തിന് പരിക്കേറ്റത്.
രണ്ടു മാസം വരെ വിശ്രമം വേണ്ടിവരുമെന്ന് ബി.സി.സി.ഐ . രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തമിഴ്നാടിന്റെ ബാക്കിയുള്ള മത്സരങ്ങൾ സായിക്ക് കളിക്കാനാകില്ല. ബംഗളൂരുവിൽ ബി.സി.സി.ഐ എക്സലൻസ് സെൻററിൽ വെച്ചാണ് സായ് സുദർശന്റെ ആരോഗ്യനില പരിശോധിച്ചത്.
നേരത്തേ പരിശീലനത്തിനെ പന്തുകൊണ്ട് പരിക്കേറ്റ അതേ ഭാഗത്താണ് വാരിയെല്ല് പൊട്ടിയത്. ആരോഗ്യം വീണ്ടെടുക്കാനുള്ള വ്യായാമങ്ങളും മറ്റും തുടരുന്നുണ്ട്.
"
https://www.facebook.com/Malayalivartha

























