സങ്കടക്കാഴ്ചയായി... കുറ്റ്യാടിയിൽ അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു

മാതൃ സഹോദരിയുടെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേതയ്യിൽ ജമാലിന്റെയും ആയിഷയുടെയും മകൾ നജ ഫാത്തിമയാണ് (17) കുറ്റ്യാടി പുഴയിൽ അടുക്കത്ത് പുത്തൻപീടിക ഭാഗത്ത് മുങ്ങിമരിച്ചത്.
ആയിഷയുടെ സഹോദരി സമീറയുടെ അടുക്കത്തെ കൊറ്റോത്തുമ്മൽ വലിയകത്ത് വീട്ടിൽ വന്ന പെൺകുട്ടി മാതൃസഹോദരിമാരുടെ രണ്ടു മക്കൾക്കൊപ്പം തോട്ടത്താങ്കണ്ടി പാലത്തിനു സമീപത്ത് കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽപെട്ട് മുങ്ങിപ്പോയത്. മറ്റു കുട്ടികൾ ഒച്ചവെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ പുഴയിൽ നിന്ന് മുങ്ങിയെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
തൊട്ടിൽപാലം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു .
https://www.facebook.com/Malayalivartha



























