റെയിൽവേയുടെ മധുര, തിരുവനന്തപുരം ഡിവിഷനുകളിൽ ട്രാക്ക് ജോലി.. ചില ട്രെയിനുകളുടെ യാത്രാമാർഗത്തിൽ മാറ്റം ...

റെയിൽവേയുടെ മധുര, തിരുവനന്തപുരം ഡിവിഷനുകളിൽ ട്രാക്ക് ജോലികൾ നടക്കുന്നതിനാൽ ചില ട്രെയിനുകളുടെ യാത്രാമാർഗത്തിൽ മാറ്റം വരുത്തി. ഗുരുവായൂർ-ചെന്നൈ എക്‌സ്‍പ്രസ് (16128) ഏഴ് മുതൽ 10 വരെയും 12 മുതൽ 17 വരെയും 19 മുതൽ 24 വരെയും 26, 27 തീയതികളിലും ആലപ്പുഴയ്ക്കു പകരം കോട്ടയം വഴിയാകും ഓടുക.
കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. നാല്, ഏഴു മുതൽ 11 വരെ, 16 മുതൽ 18 വരെ, 21 മുതൽ 24 വരെ 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ മധുര, ദിണ്ടുഗൽ, മണപ്പാറ എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി വിരുദുനഗർ, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴിയാകും സർവീസ്. ഉണ്ടാകുക.
ചെന്നൈ-തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (22207) 9, 16, 23 തീയതികളിൽ കോട്ടയം വഴിയോടും. എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ട്. നാഗർകോവിൽ-മുംബൈ എക്സ്‌പ്രസ് (16352), കന്യാകുമാരി-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12666), കന്യാകുമാരി-ഹൈദരാബാദ് സ്‌പെഷ്യൽ (07229), നാഗർകോവിൽ-മുംബൈ എക്സ്‌പ്രസ് (നമ്പർ-16340) എന്നീ തീവണ്ടികൾ ചില ദിവസങ്ങളിൽ മധുര, ദിണ്ടുഗൽ എന്നീ സ്റ്റേഷനുകൾ ഒഴിവാക്കി വിരുദുനഗർ, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴി സർവീസ് നടത്തുംന്നതാണ്.
"
https://www.facebook.com/Malayalivartha



























