ഫോറൻസിക് സംഘത്തെ ഉൾപ്പെടെ എത്തിച്ച് പരിശോധന നടത്തും... തൃശൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ വൻ തീപിടിത്തത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി കെ. രാജൻ

തൃശൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ വൻ തീപിടിത്തത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി കെ രാജൻ. സിറ്റി പൊലീസ് കമ്മീഷണറോടാണ് മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഫോറൻസിക് സംഘത്തെ ഉൾപ്പെടെ എത്തിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു . അപകടത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം തൃശൂർ റെയിൽവെ സ്‌റ്റേഷനിലെ തീപിടിത്തത്തിന്റെ നടുക്കം മാറാതെ പാർക്കിങ് കേന്ദ്രത്തിലെ ജീവനക്കാർ. നിമിഷ നേരം കൊണ്ട് തങ്ങളുടെ കൺമുന്നിൽ വച്ച് നൂറോളം ബൈക്കുകൾ കത്തിനശിക്കുന്നതിനാണ് വനിതാ ജീവനക്കാർ സാക്ഷിയായത്. ഇലക്ട്രിക് ലൈനിൽ നിന്ന് വീണ് സ്പാർക്കാണ് തീപിടിത്തത്തിലേക്ക് നയിച്ചത് എന്നാണ് ജീവനക്കാർ പറയുന്നത്.
ആറരയോടെയാണ് സംഭവം. റെയിൽവേയുടെ തന്നെ ഇലക്ട്രിക് ലൈനിൽ നിന്നും ഒരു സ്പാർക്ക് താഴേക്ക് വീഴുന്നത് കണ്ടു. പാർക്ക് ചെയ്തിരുന്ന ബൈക്ക് മൂടിയിട്ട പ്ലാസ്റ്റിക് ഷീറ്റിലേക്കായിരുന്നു തീഗോളം വീണത്. പിന്നാലെ പുക ഉയരുകയായിരുന്നു. അന്നേരം അവിടെ ഉണ്ടായിരുന്ന കുട്ടികൾ ഉൾപ്പെട തീ അണയ്ക്കാനായി ശ്രമം നടത്തി. എന്നാൽ അതിവേഗം തീ പടരുകയായിരുന്നു. പെട്രോൾ ടാങ്കിന് തീപിടിച്ചത് അഗ്നിബാധ ധ്രുതഗതിയാലായി. തീപടർന്ന ഉടൻ സ്റ്റേഷൻ മാനേജരെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. പെട്ടെന്ന് രക്ഷപെട്ട് ഓടിയതിനാൽ അപകടം സംഭവിച്ചില്ലെന്നും പാർക്കിങ് കേന്ദ്രത്തിലെ ജീവനക്കാർ പറയുന്നു.
"
https://www.facebook.com/Malayalivartha



























