വസന്തോത്സവത്തിന് സമാപനം.... കനകക്കുന്നിൽ 12 ദിനരാത്രങ്ങൾ നീണ്ടുനിന്ന ദീപങ്ങളുടേയും പുഷ്പങ്ങളുടേയും കാഴ്ചകൾ കാണാനെത്തിയത് ലക്ഷക്കണക്കിന് പേർ

നഗരത്തിലെ വസന്തോത്സവത്തിന് സമാപനമാായി. കനകക്കുന്നിൽ 12 ദിനരാത്രങ്ങൾ നീണ്ടുനിന്ന ദീപങ്ങളുടേയും പുഷ്പങ്ങളുടേയും കാഴ്ചകളിലേക്ക് ലക്ഷക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. ഡിസംബർ 24 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് വസന്തോൽസവം ഉദ്ഘാടനം ചെയ്തത്.
വസന്തോൽസവത്തിൻറെ ആദ്യ ദിനം മുതലുള്ള ജനപങ്കാളിത്തം ശ്രദ്ധേയമാണ്. നഗരവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ള സന്ദർശകരുടെ എണ്ണത്തിൽ പുതുവത്സരാഘോഷ ദിനത്തിലും വലിയ വർധനവുണ്ടായി. 'വസന്തോത്സവം-2025' നോടനുബന്ധിച്ച് എഴുപതോളം ഇനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു.
ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിൽ 648 പോയിൻറ് നേടി ഇൻസ്ട്രക്ഷണൽ ഫാം വെള്ളയാണി അഗ്രികൾച്ചർ കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 497 പോയിൻറ് നേടി മ്യൂസിയം ആൻഡ് സൂ രണ്ടാം സ്ഥാനത്തും 182 പോയിൻറ് നേടിയ കേരള ലെജിസ്ലേറ്റർ സെക്രട്ടറിയേറ്റ് മൂന്നാം സ്ഥാനത്തും എത്തി.
"
https://www.facebook.com/Malayalivartha


























