പേടിമാറാന്‍ ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്തി പാപ്പാന്‍; നിലത്തുവീണ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ പേടിമാറാന്‍ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്തിയ പാപ്പാന്റെ കൈയില്‍ നിന്ന് പിടിവിട്ട് ആനയുടെ കാലിന് മുന്നിലേക്കുവീണ കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
രണ്ടുമാസം മുമ്പ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയുടെ മുന്നിലായിരുന്നു സാഹസം. ക്ഷേത്രത്തിലെ ആനയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് കുഞ്ഞുങ്ങളുടെ പേടിമാറ്റാന്‍ ആനയുടെ അടിയിലൂടെ നടക്കുകയും തുമ്പിക്കൈയില്‍ ഇരുത്തുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ അപകട സാദ്ധ്യത വ്യക്തമായതാേടെ ഈ രീതി ഉപേക്ഷിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സാഹസിക പ്രവര്‍ത്തനം കണ്ടുനിന്ന ചിലരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുഞ്ഞുമായി ആനയുടെ അടിയിലൂടെ വലംവച്ചശേഷമാണ് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിച്ചത്. ഇതിനിടെയാണ് പിടിവിട്ട് കുഞ്ഞ് നിലത്ത് ആനയുടെ കാലിന് തൊട്ടുമുന്നിലായി വീണത്. എന്നാല്‍ ആന പ്രകോപിതനാകാത്തതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല.
താല്‍ക്കാലിക പാപ്പാന്റെ കുഞ്ഞാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് വിവരം. ദേവസ്വം പാപ്പാനാണ് കുഞ്ഞുമായി ആനയുടെ അടിയിലൂടെ നടന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ദേവസ്വം അധികൃതരും പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. കുറ്റക്കാര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പാപ്പാനും കുഞ്ഞിന്റെ രക്ഷിതാക്കള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കമെന്ന് സോഷ്യല്‍ മീഡിയയിലും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha





















