'ദൃശ്യം 3' ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്ന് ജിത്തു ജോസഫ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമാണ് ദൃശ്യം. ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2വും വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തുമെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജഗിരി ആശുപത്രിയില്‍ ആരംഭിച്ച സെന്റര്‍ ഫോര്‍ അഡ്വാന്‍്ഡ് യൂറോ ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍.
'ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററില്‍ കാണാം. അതിന്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും' ജിത്തു ജോസഫ് പറഞ്ഞു.
ജിത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം. ജോര്‍ജുകുട്ടിയായ മോഹന്‍ലാലിന് പുറമേ ദൃശ്യം സിനിമയില്‍ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, ഇര്‍ഷാദ്, റോഷന്‍ ബഷീര്‍, അനീഷ് ജി മേനോന്‍, കുഞ്ചന്‍, കോഴിക്കോട് നാരായണന്‍ നായര്‍, പി ശ്രീകുമാര്‍, ശോഭ മോഹന്‍, കലാഭവന്‍ റഹ്മാന്‍, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ, സോണി ജി സോളമന്‍, പ്രദീപ് ചന്ദ്രന്‍, അരുണ്‍ എസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വേഷമിട്ടിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഇതില്‍ ഭൂരിഭാഗംപേരും ഉണ്ടായിരുന്നു. വിനു തോമസാണ് ചിത്രത്തില്‍ സംഗീതം പകര്‍ന്നത്. അനില്‍ ജോണ്‍സണാണ് പശ്ചാത്തല സംഗീതം. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാണം ആശിര്‍വാദ് സിനിമാസാണ്.
https://www.facebook.com/Malayalivartha
























