ദൈനംദിന അടിസ്ഥാനത്തിൽ ലാഭത്തിൽ ഏറെ മുന്നിലുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷനായി മാറുകയാണ് കെഎസ്ആർടിസി; ലിങ്ക് ബസ് സർവീസ് തീർത്ഥാടകർക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

പുനലൂർ- ശിവഗിരി ലിങ്ക് ബസ് സർവീസ് തീർത്ഥാടകർക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാളകം പൊലിക്കോട് ഇടയത്ത് ശ്രീനാരായണഹാളിൽ പുതിയ ബസ് സർവീസുകളുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫ് കർമവും നിർവഹിക്കുകയായിരുന്നു മന്ത്രി. വെഞ്ചേമ്പ്, ഇടയം ഭാഗങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് എത്തുന്നതിന് രൂപകൽപ്പന ചെയ്തതാണ് ഈ സർവീസ്. പുനലൂരിൽ നിന്നും തീരപ്രദേശമായ വർക്കല വഴി ശിവഗിരിയിൽ എത്തുകയും പിന്നീട് തിരുവനന്തപുരത്തേക്കുമാണ് സർവീസ്.
ദൈനംദിന അടിസ്ഥാനത്തിൽ ലാഭത്തിൽ ഏറെ മുന്നിലുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷനായി മാറുകയാണ് കെഎസ്ആർടിസി. ശബരിമല സീസണിലും ജില്ലയിലെ എല്ലാ ഡിപ്പോയും ലാഭത്തിലാണ്. 2024 ഒക്ടോബർ നിന്നും 14 ലക്ഷം അധികം യാത്രക്കാരാണ് 2025 ഒക്ടോബറിൽ ശബരിമല പ്രത്യേക സർവീസ് വിനിയോഗിച്ചത്.
കൂടാതെ കെഎസ്ആർടിസി ഓഫീസുകൾ ആധുനികവൽക്കരിക്കുക വഴി പ്രതിദിന കലക്ഷൻ, ലാഭനഷ്ടങ്ങൾ എളുപ്പത്തിൽ അറിയാൻ സാധിക്കും. ഡ്രൈവർ- കണ്ടക്ടർമാർക്കായി ശീതീകരിച്ച വിശ്രമകേന്ദ്രങ്ങളും ഒരുങ്ങുന്നു. പുതിയ സർവീസുകൾ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























