പ്രസവത്തിനിടെ വയറ്റില്‍ തുണി മറന്നുവെച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രസവിച്ച യുവതിയുടെ വയറില്‍ നിന്ന് തുണി പുറത്ത് വന്ന സംഭവത്തില്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി ആരോഗ്യവകുപ്പ്.
യുവതിയില്‍ നിന്നും ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങള്‍ ശേഖരിച്ചു. ശരീരത്തില്‍ നിന്ന് ലഭിച്ച തുണി കഷണം ഹാജരാക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടു. മന്ത്രി ഒ.ആര്‍. കേളുവും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിക്കാണ് ചികിത്സാ പിഴവിനെ തുടര്‍ന്ന് ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ യുവതി പ്രസവിച്ചത്. 23 ഡിസ്ചാര്‍ജും ചെയ്തു. കടുത്ത വേദനയെ തുടര്‍ന്ന് രണ്ടുതവണ മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും സ്‌കാനിങ് നടത്തിയില്ല എന്നാണ് പരാതി. കഴിഞ്ഞമാസം 29ാം തീയതി തുണിയുടെ കെട്ട് പുറത്തുവന്നു.
സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ഓഫീസ് കോണ്‍ഗ്രസ് ഉപരോധിച്ചു.
https://www.facebook.com/Malayalivartha

























