കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ; ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പരിഹസിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ...

ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ഇന്നാണ് മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപിയിൽ ചേർന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെജി ലൂക്കോസിന് അംഗത്വം നൽകുകയായിരുന്നു. ഇപ്പോൾ ഇതാ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിനു പിന്നാലെ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നു. ‘കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ...’ എന്ന് അദ്ദേഹം പരിഹാസ രൂപേണ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
കപ്പൽ ആടി ഉലയുക മാത്രമല്ല,
സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും
ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ...
https://www.facebook.com/Malayalivartha
























