ജോഷി-മോഹൻലാൽ കൂട്ടുകെട്ടിലെ റൺ ബേബി റൺ 4 K അറ്റ്മോസിൽ ജനുവരി പതിനാറിന് എത്തുന്നു.

ക്യാമറാമാൻ വേണുവിനൊപ്പം രേണുവും. മാധ്യമ രംഗത്തെ രണ്ട് പ്രധാനികൾ. ഇവരുടെ കൗതുകവും, ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥ രസാവഹമായി പറയുന്ന ചിത്രമാണ് റൺ ബേബി റൺ.
സച്ചിയുടെ ശക്തമായ തിരക്കഥയിൽ പ്രതിഭാധനനായ ജോഷി മോഹൻലാൽ , അമലാപോൾ കൂട്ടുകെട്ടിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് വലിയ വിജയം നേടിയ ചിത്രമായിരുന്നു റൺ ബേബി റൺ.
വൻ വിജയം നേടിയ ഈ ചിത്രം പതിമൂന്നുവർഷ ങ്ങൾക്കു ശേഷം നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിനെത്തുന്നു. ഗ്യാലക്സി ഫിലിംസിൻ്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രം 4k അറ്റ്മോസിൽ എത്തിക്കുന്നത് റോഷിക എൻ്റെർപ്രൈസസ് ആണ്.
ബിജു മേനോൻ വിജയരാഘവൻ, സായ്കുമാർ സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ ആകർഷണീയത ഏറെ വർദ്ധിപ്പിക്കുന്നു. ആർ.ഡി. രാജശേഖരനാണ് ഛായാഗ്രാഹകൻ. സംഗീതം - ജെയ്ക്ക് ബിജോയ്സ്. ജനുവരി പതിനാറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു എന്ന് വാഴൂർ ജോസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























