വൈഭവ് സൂര്യവൻഷിയും ആരോൺ ജോർജും സെഞ്ച്വറി ...

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം യൂത്ത് ഏകദിനത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിനായി വൈഭവ് സൂര്യവൻഷിയും ആരോൺ ജോർജും സെഞ്ച്വറി തികച്ചിരുന്നു. ആരോൺ 106 പന്തിൽ നിന്നും 16 ഫോറുമായി 118 റൺസ് നേടിയപ്പോൾ വൈഭവ് വെറും 74 പന്തിൽ 127 റൺസ് നേടി.
ഒമ്പത് ഫോറും 10 സിക്‌സറുമടിച്ചാണ് താരത്തിന്റെ വെടിക്കെട്ട്. ഒന്നാം വിക്കറ്റിൽ ഇരുവരും 227 റൺസ് കൂട്ടിച്ചേർത്തു.
ക്യാപ്റ്റനായി വൈഭവിന്റെ ആദ്യ ശതകമാണിത്. ഇതോടെ ഒരു റെക്കോർഡും താരം സ്വന്തം പേരിലാക്കി. 14 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് യൂത്ത് ഏകദിനത്തിൽ സെഞ്ച്വറി കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ
ഇരുവരുടെയും സെഞ്ച്വറി മികവിൽ ഇന്ത്യ കൂറ്റൻസ്‌കോറിലേക്ക് നീങ്ങുകയാണ്. ആദ്യ രണ്ട് ഏകദിനത്തിൽ വിജയിച്ച ഇന്ത്യ അവസാന മത്സരത്തിലും വിജയിച്ച് പരമ്പര തൂത്തുവരാനുള്ള ശ്രമത്തിലാണ്
https://www.facebook.com/Malayalivartha


























