റാന്നിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൂട്ടിയിടിച്ച് രണ്ടു മരണം

റാന്നിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൂട്ടിയിടിച്ച് രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മന്ദിരാംപടിയില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് ദുരന്തമുണ്ടായത്.
അപകടത്തില്‍പ്പെട്ടത് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങളാണ്. ശബരിമലയില്‍ ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കാറും ശബരിമല ലക്ഷ്യമാക്കി പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച മിനിവാനുമാണ് (മിനിവാന്‍) കൂട്ടിയിടിച്ചത്. എതിര്‍ദിശയില്‍ വന്ന മിനിവാനിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരാണ് സംഭവസ്ഥലത്തു വെച്ച് മരിച്ചത്.
മിനിവാനില്‍ സഞ്ചരിച്ച ആറു തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























