അമേരിക്കയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 309 പൗണ്ട് കൊക്കെയ്‌നുമായി ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ പിടിയില്‍

യു.എസില്‍ ഇന്‍ഡ്യാന സംസ്ഥാനത്ത് നടത്തിയ പതിവ് വാഹന പരിശോധനയില്‍ ട്രക്കിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 309 പൗണ്ട് (ഏകദേശം 140 കിലോഗ്രാം) കൊക്കെയ്ന്‍ യു.എസ്. അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യന്‍ ട്രക്ക് െ്രെഡവര്‍മാര്‍ അറസ്റ്റിലായി. അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയുടെ നിര്‍ണായക കണ്ണികളാണ് പിടിയിലായിരിക്കുന്നത്.
യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി നല്‍കുന്ന വിവരമനുസരിച്ച് ജനുവരി 4നാണ് ഇവരെ പിടികൂടിയത്. ട്രക്കിന്റെ സ്ലീപ്പര്‍ ബര്‍ത്തിനുള്ളില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ന്‍ പാക്കറ്റുകള്‍. സാധാരണ പരിശോധനയുടെ ഭാഗമായി നടത്തിയ വിശദമായ പരിശോധനയിലാണ് വന്‍തോതിലുള്ള ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. കാലിഫോര്‍ണിയയില്‍ നിന്ന് വാഹനമോടിക്കുന്നതിനുള്ള രേഖകള്‍ സ്വന്തമാക്കിയവരാണ് പിടിയിലായ െ്രെഡവര്‍മാര്‍.
അറസ്റ്റിലായവര്‍ 25കാരനായ ഗുര്‍പ്രീത് സിംഗ്, 30 വയസ്സുള്ള ജസീര്‍ സിംഗ് എന്നിവരാണ്. ഇരുവര്‍ക്കുമെതിരെ ലഹരിമരുന്ന് കടത്ത്, കൈവശം വെക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും ഇത് എവിടെയെത്തിക്കാനായിരുന്നു ശ്രമമെന്നതിനെക്കുറിച്ചും യു.എസ്. അന്വേഷണ ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
പിടികൂടിയ കൊക്കെയ്‌നിന്റെ അളവ് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. 1.2 ഗ്രാം കൊക്കെയ്ന്‍ പോലും ഒരു വ്യക്തിക്ക് മാരകമായേക്കാം എന്ന കണക്കിലെടുത്താല്‍, ഈ ലഹരി ശേഖരം 1,13,000ത്തിലധികം അമേരിക്കക്കാരെ കൊല്ലാന്‍ ശേഷിയുള്ളതാണ് എന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഈ വന്‍ വേട്ട അതിര്‍ത്തി കടന്നുള്ള ലഹരി കടത്തുകാര്‍ക്ക് നല്‍കുന്ന ശക്തമായ മുന്നറിയിപ്പാണ്.
https://www.facebook.com/Malayalivartha
























