ജ്വല്ലറികളിൽ ഹിജാബിനും ബുർഖക്കും നിരോധനം..സ്വർണവിലയിൽ സുരക്ഷ മുൻനിർത്തിയാണ് ജ്വല്ലറിയുടമകളുടെ തീരുമാനം.. ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ രേഖകളും നിർബന്ധമാക്കിയിട്ടുണ്ട്...

റോക്കറ്റ് വിട്ട പോലെയാണ് സ്വർണവില കുതിക്കുന്നത് . അതിനിടയിൽ പിടിച്ചുപറിയും കൊള്ളയും വർധിക്കുന്നു . ബീഹാറിലെ ജ്വല്ലറികളിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി. അനുദിനം വർദ്ധിച്ച് വരുന്ന സ്വർണവിലയിൽ സുരക്ഷ മുൻനിർത്തിയാണ് ജ്വല്ലറിയുടമകളുടെ തീരുമാനം. ഒപ്പം ജ്വല്ലറിയിൽ എത്തുന് ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ രേഖകളും നിർബന്ധമാക്കിയിട്ടുണ്ട്.
ഹിജാബും ബുർഖയും ധരിച്ച് എത്തി മോഷണം നടത്തുന്ന സംഭവം വർദ്ധിച്ചതോടെയാണ് ഓൾ ഇന്ത്യ ജ്വല്ലേഴ്‌സ് ഫെഡറേഷൻ ബീഹാറിൽ ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കടകളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾ മുഖം മൂടുന്ന വസ്ത്രങ്ങളും മാസ്ക്കുകളും നീക്കം ചെയ്യണമെന്ന് ബോർഡുകൾ ജ്വല്ലറികളിൽ സ്ഥാപിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് യുപി ഝാൻസിയിലെ ജ്വല്ലറികളും സമാനമായ തീരുമാനമെടുത്തിരുന്നു,
സംസ്ഥാനത്തുടനീളമുള്ള ജില്ലാ പ്രസിഡന്റുമാരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് തീരുമാനമെന്ന് ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ആൻഡ് ഗോൾഡ്സ്മിത്ത് ഫെഡറേഷൻ ബിഹാർ പ്രസിഡന്റ് അശോക് കുമാർ വർമ പറഞ്ഞു. തീരുമാനം പട്ന സെൻട്രൽ എസ്പിയെ ഫോണിൽ അറിയിച്ചിട്ടുണ്ടെന്നും ഡിജിപി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് എന്നിവർക്കും കത്തുകൾ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസദുദ്ദീന് ഒവൈസിയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) ദേശീയ വക്താവ് ആദില് ഹസൻ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.സർവ്വകാല റെക്കോഡിൽ എത്തിയ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തുകയാണ്. ഇന്ന് ഗ്രാമിന് 25 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതോടെ പവന് 200 രൂപയും കുറഞ്ഞു. ഇന്നലെ 12,675 രൂപയായിരുന്ന ഒരു ഗ്രാമിന് ഇന്ന് നൽകേണ്ടത് 12,650 രൂപയാണ്.
പവൻ 1,01,400 രൂപയിൽ നിന്ന് 1,01,200 രൂപയിലേയ്ക്ക് എത്തി. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 13,800 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,650 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,350 രൂപയുമാണ്.വെള്ളി വില ഗ്രാമിന് 272 രൂപയും കിലോഗ്രാമിന് 2,72,000 രൂപയുമാണ്.
https://www.facebook.com/Malayalivartha


























