ഓഹരി വിപണിയില്‍ നഷ്ടം... വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്നു...

ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 300 പോയിന്റ് ആണ് താഴ്ന്നത്. 26,000ന് തൊട്ടുമുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.
ബുധനാഴ്ച മാത്രം 1527 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസവും വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരാകുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 0.4 ശതമാനമാണ് ഉയര്‍ന്നത്.
നിലവില്‍ ബാരലിന് 60.20 ഡോളര്‍ എന്ന നിലയിലാണ് എണ്ണവില. അമേരിക്ക- ഇന്ത്യ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും വിപണിയെ ബാധിച്ചിട്ടുണ്ട്. പ്രധാനമായി നഷ്ടം നേരിടുന്നത് ടിസിഎസ്, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ ഓഹരികളാണ്.
"
https://www.facebook.com/Malayalivartha


























