വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

ശ്രീകാര്യത്ത് വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ സ്‌കൂള്‍ കഴിഞ്ഞ് വരുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. പോങ്ങുംമൂട് ബാബുജി നഗറിലുള്ള കബീര്‍ എന്നയാളുടെ ബെല്‍ജിയം മലിനോയ്‌സ് വിഭാഗത്തില്‍പ്പെട്ട നായ്ക്കളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടിയും രണ്ട് സുഹൃത്തുക്കളും ഇന്ന് ഉച്ചയോടെ സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ നായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു.
അപകടകാരികളായ നായ്ക്കളെ അലക്ഷ്യമായി തുറന്നുവിട്ടതാണ് കാരണം. പെണ്‍കുട്ടികളുടെ നിലവിളി കേട്ട നാട്ടുകാരാണ് നായ്ക്കളെ തുരത്തിയത്. പിന്നാലെ തന്നെ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, നായ്ക്കളുടെ ഉടമകള്‍ക്കെതിരെ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























