പിണറായിയുടെ കരണം പുകച്ച് ഇറങ്ങിയ റെജിയെ അറിയില്ലെന്ന്!! അന്തംകമ്മികളുടെ ക്യാപ്സ്യൂൾ കൂകി തോൽപ്പിച്ച് ജനം

തിരഞ്ഞെടുപ്പ് അടുത്ത സമയത്തുണ്ടായ റെജി ലൂക്കോസിന്റെ പാർട്ടി മാറ്റം പാർട്ടിയെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഭരണ വിരുദ്ധ വികാരം പാർട്ടി നേതാക്കന്മാരും അംഗീകരിച്ച് തുടങ്ങിയോ എന്നതാണ് ഈ പാർട്ടി മാറ്റത്തോടെ പൊതുജനം ചോദിക്കുന്നത്. ഇതോട് കൂടെ ന്യായീകരണ ക്യാപ്സ്യൂളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം നേതാക്കൾ.
റെജി ലുക്കോസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു. ചാനൽ ചർച്ചക്ക് സിപിഐഎം ആളെ വിടാത്തപ്പോൾ നിങ്ങൾ വിളിച്ചിരുത്തുന്ന ആൾ മാത്രമാണ് റെജിയെന്നും പി രാജീവ് പറഞ്ഞു.
പാർട്ടി ഘടകങ്ങളിലില്ലത്ത ആരെ വേണേലും ഇടതുസഹയാത്രികൻ എന്ന് പേരിട്ടു വിളിക്കാം. കോൺഗ്രസിൽ നിന്ന് പോയവരും പോകാൻ നിൽക്കുന്നവരും സഹയാത്രികരല്ല, വർക്കിങ് കമ്മിറ്റി അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിൽ ആർക്കും ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും റെജി ലൂക്കോസിനും അതിന് സ്വാതന്ത്ര്യം ഉണ്ടെന്നും വി എൻ വാസവൻ പറഞ്ഞു.
റെജി പാർട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല. അക്കരപ്പച്ച കണ്ടു പോകുന്നവർ എല്ലായിടത്തും ഉണ്ട്. ഇത്തരം കൊഴിഞ്ഞുപോക്ക് ഇടതുമുന്നണിയെ ബാധിക്കില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നും വി എൻ വാസവൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് റെജി ലൂക്കോസിനെ ബിജെപിയിലേയ്ക്ക് സ്വീകരിച്ചത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി ലൂക്കോസിന്റെ പ്രതികരണം സിപിഐഎം വര്‍ഗ്ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha


























