കുഞ്ഞിന്റെ മരണകാരണം വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവും; മുറിവിനെ കുറിച്ച് അറിയില്ലെന്ന് മാതാപിതാക്കൾ; കുട്ടി കുഴഞ്ഞു വീണ് മരിച്ചതിന് പിന്നിൽ..?

ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചതിനുശേഷം ഒരുവയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് . കവളാകുളത്ത് ഒരു വയസ്സുകാരൻ ഇഹാൻ മരിച്ച സംഭവത്തിൽ ദുരൂഹത ഏറുകയാണ്. പ്രാഥമിക നിഗമനം അനുസരിച്ച് കുഞ്ഞിന്റെ മരണകാരണം വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ്. സംഭവത്തിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്തു വരികയാണ്.
കുഞ്ഞിന്റെ മരണം സാധാരണ നിലയിലുള്ളതല്ലെന്ന സൂചനകളാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കുഞ്ഞിന്റെ വയറ്റിൽ ആന്തരികമായി ക്ഷതമേറ്റിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നത് മാതാപിതാക്കൾക്ക് അറിയില്ല . ഈ ക്ഷതത്തെത്തുടർന്നുണ്ടായ രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം . ഇഹാന്റെ കയ്യിൽ മൂന്നാഴ്ചയോളം പഴക്കമുള്ള ഒരു പൊട്ടൽ ഉണ്ട്. എന്നാൽ ഇങ്ങനെയൊരു പരിക്കിനെക്കുറിച്ച് തങ്ങൾ അറിഞ്ഞില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാതാപിതാക്കളായ ഷിജിനെയും കൃഷ്ണപ്രിയയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കുഞ്ഞിന് മുൻപുണ്ടായ പരിക്കുകളെക്കുറിച്ച് അറിവില്ലെന്ന് മാതാപിതാക്കൾ ആവർത്തിക്കുന്നത് പോലീസിനെ സംശയത്തിലാക്കുകയാണ്.
https://www.facebook.com/Malayalivartha























