Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

മുൻനിര ആരോഗ്യപ്രവർത്തകർക്ക് 37 കോടി രൂപയുടെ സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ഡോ. ഷംഷീർ വയലിൽ; നഴ്സുമാരടക്കം പതിനായിരത്തോളം പേർക്ക് അംഗീകാരം: പ്രഖ്യാപനം 8,500 പേർ പങ്കെടുത്ത ബുർജീൽ വാർഷിക ടൗൺ ഹാൾ യോഗത്തിൽ: 2030 -ഓടെ ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റിയെ നെക്സ്റ്റ് ജനറേഷൻ മെഡിക്കൽ സിറ്റിയാക്കാനുള്ള ആക്കാനുള്ള പദ്ധതിയും ഡോ. ഷംഷീർ പ്രഖ്യാപിച്ചു...

19 JANUARY 2026 06:07 PM IST
മലയാളി വാര്‍ത്ത

രോഗികൾക്ക് സാന്ത്വനവും കരുതലുമായി പ്രവർത്തിക്കുന്ന മുൻനിര ആരോഗ്യപ്രവർത്തകർക്ക് 15 മില്യൺ ദിർഹത്തിന്റെ (37 കോടി രൂപ) സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് മെനയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്‌സ്. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ അബുദാബിയിലെ ഇത്തിഹാദ് അരീനയിൽ ഗ്രൂപ്പിന്റെ വാർഷിക ടൗൺ ഹാൾ യോഗത്തിൽ 8,500-ത്തിലധികം ജീവനക്കാരെ മുൻനിർത്തിയാണ് പ്രഖ്യാപനം നടത്തിയത്. ബുർജീൽ ഹോൾഡിങ്‌സ് ‘ബുർജീൽ 2.0’ എന്ന അടുത്ത വളർച്ചാ ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ബുർജീൽ പ്രൗഡ് ഇനീഷ്യറ്റിവിന്റെ ഭാഗമായാണ് അംഗീകാരം.


ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ നഴ്സിംഗ്, രോഗീ പരിചരണം, ഓപ്പറേഷൻസ്, അനുബന്ധ സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10,000 മുൻനിര ആരോഗ്യപ്രവർത്തകർക്ക് ആനുകൂല്യം ലഭിക്കും. അർഹരായ ജീവനക്കാർക്ക് അവരുടെ ജോലിയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തെയോ അരമാസത്തെയോ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക നൽകും. ഡോ. ഷംഷീറിന്റെ പ്രസംഗത്തിനിടെ ലഭിച്ച സർപ്രൈസ് എസ്എംഎസിലൂടെയാണ് ആരോഗ്യപ്രവർത്തകർ സാമ്പത്തിക അംഗീകാരം ലഭിച്ച വിവരം അറിയുന്നത്. വൈകാരികമായിരുന്നു പലരുടെയും പ്രതികരണം. അംഗീകാരം ഉടൻ ബാങ്ക് അക്കൗണ്ടിൽ പ്രതിഫലിക്കുമെന്ന് ഡോ. ഷംഷീർ അറിയിച്ചപ്പോഴേക്കും ആരോഗ്യപ്രവർത്തകരിൽ നിന്ന് കയ്യടികൾ ഉയർന്നു.

"യാതൊരു നിബന്ധനകളുടെയും അടിസ്ഥാനത്തിലല്ല ഇത് നൽകുന്നത്. ആരോഗ്യ സേവനത്തിന്റെ നട്ടെല്ലായ ഫ്രണ്ട്ലൈൻ ടീമുകളുടെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണിത്. ഇവരാണ്‌ രോഗികളുമായി ഏറ്റവും അടുത്ത് ഇടപഴകുകയും, സമ്മർദ്ദങ്ങൾക്ക് നടുവിലും മാനദണ്ഡങ്ങൾ അനുസരിച്ച് പ്രശ്നങ്ങൾ തത്സമയം പരിഹരിക്കുകയും ചെയ്യുന്നത്. അവരോടുള്ള നന്ദിയും വിശ്വാസവും പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരം," ഡോ. ഷംഷീർ പറഞ്ഞു.

ബുർജീലിന്റെ വളർച്ചയിൽ യുഎഇ നൽകിയ പിന്തുണയും പ്രചോദനവും അകമഴിഞ്ഞതാണെന്നും രാജ്യത്തിന്റെ നേതൃത്വം നൽകുന്ന ദിശാബോധമാണ് പുരോഗതിയുടെ അടിത്തറയെന്നും ഡോ. ഷംഷീർ പറഞ്ഞു. യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ബുർജീൽ ഹോൾഡിങ്‌സിന് 14,000-ത്തിലധികം ജീവനക്കാരാണുള്ളത്.

സ്വപ്‍ന പദ്ധതി പ്രഖ്യാപനം

ബുർജീൽ ഹോൾഡിങ്‌സിന്റെ അടുത്ത പത്ത് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയും സമ്മേളനത്തിൽ ഡോ. ഷംഷീർ വ്യക്തമാക്കി. ചികിത്സാ മികവ്, ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, രോഗീ പരിചരണം എന്നിവയിലൂന്നിയുള്ള വളർച്ചയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.



ഇതിന്റെ ഭാഗമായി ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റിയെ (ബിഎംസി) 2030 -ഓടെ ഒരു നെക്സ്റ്റ് ജനറേഷൻ മെഡിക്കൽ സിറ്റി എക്കോസിസ്റ്റം ആക്കി മാറ്റാനുള്ള പദ്ധതിയും ഡോ. ഷംഷീർ അവതരിപ്പിച്ചു. സങ്കീർണ പരിചരണത്തിൽ നിരവധി നാഴികക്കല്ലുകൾ ഇതിനകം ബുർജീൽ മെഡിക്കൽ സിറ്റി നേടിയിട്ടുണ്ട്. വരും വർഷങ്ങളിൽ പരമ്പരാഗത ആശുപത്രി മാതൃകയിൽ നിന്നും വ്യത്യസ്തമായി സാങ്കേതിക വിദ്യ, സങ്കീർണ പരിചരണം, ആരോഗ്യ വിദ്യാഭ്യാസം, പുനരധിവാസം, ദൈനംദിന ജീവിതത്തിന്റെ സൗകര്യങ്ങൾ എന്നിവയെല്ലാമുൾപ്പെടുന്ന സംയോജിത ആരോഗ്യ പരിചരണ ആവാസവ്യവസ്ഥയായി ബിഎംസി വിപുലീകരിക്കുകയാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (59 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (1 hour ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

പുതിയ ടെണ്ടർ വിളിച്ചു  (2 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (2 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (3 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (3 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (3 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (3 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (3 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends