സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്... പവന് 280രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 13,180 രൂപ, പവന് 280 രൂപ കൂടി 1,05,440 രൂപയിലുമാണ് 22 കാരറ്റ് (916) സ്വർണം ശനിയാഴ്ച വിൽപ്പന പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കൂടി 10,835 രൂപയായി.14 കാരറ്റ് -8435 രൂപ, 9 കാരറ്റ് 5440 എന്നിങ്ങനെയാണ് വില. വെള്ളിക്ക് വിലയിൽ മാറ്റമില്ല, 295 രൂപയാണ് ഗ്രാമിന്‍റെ മൂല്യം. 1,05,160 രൂപയായിരുന്നു വെള്ളിയാഴ്ച പവൻ സ്വർണത്തിന്‍റെ വില. ബുധനാഴ്ച രണ്ട് തവണ വില ഉയർന്നതോടെ സ്വർണത്തിന്‍റെ നിരക്ക് സർവകാല റെക്കോഡിലെത്തിയിരുന്നു.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില നേരിയ തോതിൽ കുറഞ്ഞു. ട്രോയ് ഔൺസിന് 4,596.34 ഡോളറിലാണ് നിലവിൽ വിൽപ്പന പുരോഗമിക്കുന്നത്. വെള്ളിവില ഔൺസിന് 90.13 ഡോളറിലെത്തി.
"
https://www.facebook.com/Malayalivartha























