സെല്ലിൽ വാസുവിനും പപ്പനും അറ്റാക്ക്..വീട്ടിലെ നിലവറ പൊളിച്ച് ED റെയ്ഡ്..! മുരാരിയുടെ വീട്ടുകാർ E Dയെ വീട്ടിൽ കയറ്റിയില്ല..!

സ്വർണക്കൊള്ളയ്ക്ക് പുറമെ ശബരിമലയിലെ മറ്റ് സാമ്പത്തിക ക്രമക്കേടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ അടക്കം ക്രമക്കേട് ഉണ്ടെന്ന് വിവരം ലഭിച്ചതായി ഇ ഡി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇ ഡി നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ ക്രമക്കേട് വെളിവായതായി ഇ ഡി കണ്ടെത്തിയിരുന്നു. ആചാരവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നുവെന്ന വിവരവും ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം ആർക്കൊക്കെ ലഭിച്ചുവെന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് ഇ ഡി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























