കടലിൽ ഇറങ്ങിയവരെ സ്രാവ് കടിച്ച് കുടഞ്ഞു കുട്ടികളുടെ കാൽ സ്രാവ് വിഴുങ്ങി മുന്നറിയിപ്പ്..! തീരങ്ങൾ അടച്ചു

വെറും 26 മണിക്കൂറിനിടെ രണ്ട് കുട്ടികളടക്കം മൂന്ന് പേർക്ക് നേരെ സ്രാവ് ആക്രമണം ഉണ്ടായതിനെത്തുടർന്ന് സിഡ്‌നിയിലെ പ്രമുഖ ബീച്ചുകൾ അടച്ചുപൂട്ടി. കനത്ത തിരമാലകൾ കാരണം സ്രാവുകളുടെ സാന്നിധ്യം അറിയിക്കുന്ന സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. വടക്കൻ സിഡ്‌നിയിലെ മാൻലിയിലുള്ള നോർത്ത് സ്റ്റെയ്ൻ ബീച്ചിലാണ് ഏറ്റവും ഒടുവിലത്തെ നടുക്കുന്ന സംഭവം നടന്നത്.
തിങ്കളാഴ്ച വൈകിട്ട് നോർത്ത് സ്റ്റെയ്ൻ ബീച്ചിൽ സർഫിംഗ് നടത്തുകയായിരുന്ന ഇരുപതുകാരനെ സ്രാവ് ആക്രമിച്ചു. കാലിന്റെ താഴത്തെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തീരത്തുണ്ടായിരുന്നവർ ചേർന്നാണ് കരയ്ക്കെത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ റോയൽ നോർത്ത് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ സർഫ് ബോർഡിലെ 15 സെന്റിമീറ്റർ നീളമുള്ള പല്ലിന്റെ അടയാളം പരിശോധിച്ച വിദഗ്ധർ, ആക്രമണം നടത്തിയത് 'ബുൾ ഷാർക്ക്' ആകാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha
























