ഔദ്യോഗിക ചേംബറില്‍ യുവതിയുമായി ഡിജിപിയുടെ ലീലാവിലാസങ്ങള്‍

ഔദ്യോഗിക ചേംബറില്‍ യുവതിയുമായി ഡിജിപി നടത്തിയ ലീലാവിലാസങ്ങള്‍ പ്രചരിക്കുകയാണ്. കര്‍ണാടകയിലാണ് സംഭവം. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവും ഡിജിപിയുമായ ഡോ. രാമചന്ദ്ര റാവുവിന്റെ വീഡിയോയാണ് പുറത്തുവന്നത്.
യൂണിഫോമിലുള്ള ഉദ്യോഗസ്ഥന്‍ ഓഫീസ് സമയത്ത് ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുരുതരമായ അച്ചടക്ക ലംഘനവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണ് ഇതെന്നാണ് ഉയരുന്ന വിമര്‍ശനം.
വീഡിയോയിലുള്ള യുവതി വ്യത്യസ്ത വേഷങ്ങളില്‍ രാമചന്ദ്ര റാവുവിന്റെ ചേംബറില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വീഡിയോ ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha
























