വനിതാ പ്രീമിയര്‍ ലീഗ്... നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു അപരാജിത മുന്നേറ്റം തുടരുന്നു.

വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു അപരാജിത മുന്നേറ്റം തുടരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നാലാം പോരില്‍ അവര്‍ വീഴ്ത്തിയത്.
എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്. തുടരെ രണ്ട് തോല്‍വികളുമായി തുടങ്ങിയ ഡല്‍ഹി മൂന്നാം പോരില്‍ ജയിച്ച് വിജയ വഴിയിലെത്തിയിരുന്നു. എന്നാല്‍ നാലാം പോരാട്ടത്തില്‍ വീണ്ടും തോറ്റ് അവര്‍ 2 പോയിന്റുമായി അവസാന സ്ഥാനത്താണ്. ആര്‍സിബിക്കെതിരെ ഡല്‍ഹിയാണ് ആദ്യം ബാറ്റ് ചെയ്തത്. അവര്‍ നിശ്ചിത ഓവറില്‍ 166 റണ്‍സിനു പുറത്തായി. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബി 18.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 169 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സ്മൃതി മന്ധാന, ജോര്‍ജിയ വോള്‍ എന്നിവരുടെ മിന്നും അര്‍ധ സെഞ്ച്വറികളാണ് ആര്‍സിബി ജയം അനായാസമാക്കിയത്. സ്മൃതിക്ക് 4 റണ്‍സിനു കന്നി വനിതാ പ്രീമിയർ ലീഗ് സെഞ്ച്വറി നഷ്ടമായത് മാത്രമാണ് അവരെ നിരാശപ്പെടുത്തിയത്.
61 പന്തില്‍ 13 ഫോറും 3 സിക്‌സും സഹിതം സ്മൃതി 96 റണ്‍സ് നേടി. ജോര്‍ജിയ വോള്‍ 42 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 54 റണ്‍സ് സ്വന്തമാക്കി.
"
https://www.facebook.com/Malayalivartha





















